റേറ്റിംഗ് കൂട്ടാന്‍ കുട്ടികളോട് ദ്വയാര്‍ത്ഥ പ്രയോഗമുള്ള ചോദ്യങ്ങള്‍ ; കുട്ടിപ്പാളം പരിപാടി നിര്‍ത്തലാക്കി
കൊച്ചി : കുഞ്ഞുകുട്ടികളുടെ കുറുമ്പും നിഷ്‌കളങ്കതയും കളിചിരി തമാശകളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചാനല്‍ പരിപാടിയായിരുന്നു സൂര്യാ ടി വിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടി. സൂര്യാ ചാനലിലെ തന്നെ ഏറ്റവും റേറ്റിങുള്ള പരിപാടികളില്‍ ഒന്നായിരുന്നു കുട്ടിപ്പാളം. തിരഞ്ഞെടുക്കുന്ന മിടുക്കിയും മിടുക്കനുമായ കുട്ടികളോട് അവതാരക ചോദ്യങ്ങള്‍ ചോദിക്കുന്നതും അതിനു കുട്ടികള്‍ രസകരമായ മറുപടികള്‍ നല്‍കുന്നതും എല്ലാംതന്നെ അവരും നല്ലപോലെ രസിച്ചിരുന്നു.എന്നാല്‍ കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞിനെ ഇല്ലാതാക്കുന്ന ചാനലുകളുടെ സ്ഥിരം പരിപാടി ഇവിടെയും ആവര്‍ത്തിച്ചതോടെ പ്രോഗ്രാം വിരസമാകുവാന്‍ തുടങ്ങി.
പരിപാടിയുടെ കൊഴുപ്പ് കൂട്ടാനായി അവതാരക കുട്ടികളോട് ദ്വയാര്‍ത്ഥ പ്രയോഗമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാതോടെയാണ് പരിപാടിയോട് ജനങ്ങള്‍ക്ക് ഇഷ്ടക്കേട് തുടങ്ങിയത്. പിള്ള മനസ്സില്‍ കള്ളമില്ല എന്നറിയാവുന്ന ചാനലുകാര്‍ മാതാപിതാക്കള്‍ തമ്മിലുള്ള രഹസ്യസംഭാഷണങ്ങള്‍ വരെ കുട്ടികളോട് പരസ്യമായി ചോദിക്കാന്‍ തുടങ്ങി. ഇതോടെയാണ് പരിപാടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തി. കുട്ടികളെ വെച്ച് ചാനല്‍ നടത്തുന്ന പ്രഹസനത്തിന് എതിരെ സാമൂഹിക പ്രവര്‍ത്തകനായ ഹാഷിം ബാലവകാശ കമ്മീഷന് പരാതി നല്‍കുകയും കമ്മീഷന്‍ ഇടപെടതിനെ തുടര്‍ന്ന്‍ പരിപാടി നിര്‍ത്തലാക്കുകയും ചെയ്യുകയായിരുന്നു.