ഐഎസില്‍ നിരവധി മലയാളികള്‍ പ്രവര്‍ത്തിക്കുന്നതായി സൂചന
നിരവധി മലയാളികള്‍ ഐ.എസ്. കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. 2014നും 2016നും ഇടയില്‍ 338 പേരെയാണ് ഗള്‍ഫ് മേഖലകളില്‍ നിന്ന് കാണാതായിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍ അറബ് രാജ്യങ്ങളില്‍ ശിക്ഷാനടപടിക്ക് വിധേയരായവരും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണ് സംശയിക്കപ്പെടുന്നത്.
ഇതിനെ തുടര്‍ന്ന് കാണാതായിട്ടുള്ള 338 ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന് എന്‍.ഐ.എയുടെ നിര്‍ദേശം ലഭിച്ചു. എന്നാല്‍ കാണാതായ പലരുടെയും ബന്ധുക്കള്‍ പോലീസിലോ എംബസികളിലോ പരാതി നല്‍കിയിട്ടില്ല. ഐ.എസ്. കേന്ദ്രങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മലയാളി ഭീകരരുടെ വിശദവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.