ജീവന്‍ തിരിച്ചു കിട്ടും എന്ന് കരുതി ഭര്‍ത്താവിന്‍റെ മൃതദേഹം ഭാര്യ സൂക്ഷിച്ച് വെച്ചത് അഞ്ചു മാസം ; സംഭവം മലപ്പുറത്ത്

 

ജീവന്‍ തിരിച്ചു കിട്ടും എന്ന് കരുതി ഗൃഹനാഥന്റെ മൃതദേഹം മാസങ്ങളായി വീടിനുള്ളില്‍ സൂക്ഷിച്ച നിലയില്‍. മലപ്പുറം കൊളത്തൂരാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. വാഴയില്‍ സെയ്ദിന്റെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ പോലീസ് കണ്ടെത്തിയത്. അഞ്ചുമാസം മുന്‍പാണ് സെയ്ദ് മരണപ്പെട്ടത്. എന്നാല്‍ ഇക്കാര്യം വീട്ടുകാര്‍ മറ്റുള്ളവരെ അറിയിച്ചില്ല. അതിനു ശേഷം വീട്ടുകാരെ നാളുകളായി പുറത്തുകണ്ടിട്ട്. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയമുണ്ടാവുകയും അവര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസെത്തിയപ്പോഴും വീട്ടുകാര്‍ പ്രതികരിച്ചില്ല. വാതില്‍ പൊളിച്ചാണ് പോലീസ് അകത്തുകടന്നത്. ഈ സമയം നിലത്ത് കിടത്തിയ മൃതദേഹമാണ് കണ്ടത്. ഭാര്യയും മക്കളും മൃതദേഹത്തിന് ചുറ്റും ഇരിക്കുന്ന നിലയിലായിരുന്നു. ജീവന്‍ വയ്ക്കുമെന്ന് കരുതിയാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു. സെയ്ദ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നുവത്രെ വീട്ടുകാരെന്ന് പോലീസ് പറഞ്ഞു. അന്തവിശ്വാസമാണ് ഇതിന് കാരണമെന്നും പോലീസ് പറഞ്ഞു. 20ഉം 17ഉം വയസുള്ള രണ്ടു പെണ്‍മക്കളാണ് സെയ്ദിന്. മദ്രസാധ്യാപകനായിരുന്നു മരിച്ച സെയ്ദ്.