പാറ്റൂര്‍ കേസിലെ പ്രതിപട്ടികയില്‍ ഉള്ളവര്‍ യഥാര്‍ഥ പ്രതികളാണോ എന്ന് വിജിലന്‍സിനോട് ഹൈക്കോടതി

പാറ്റൂര്‍ ഭൂമി കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ ചില കളളക്കളികള്‍ നടന്നിട്ടുണ്ടെന്നും വിജിലന്‍സ് പ്രതി ചേര്‍ക്കപ്പെട്ട പന്ത്രണ്ട് പേരും യഥാര്‍ത്ഥ പ്രതികളാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസിലെ നിലവിലെ സ്ഥിതി അറിയിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടു.

മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഭരത് ഭൂഷണ്‍ ഹര്‍ജി നല്‍കിയത്.തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കൈയ്യേറി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒത്താശചെയ്തുകൊടുത്തുവെന്നായിരുന്നു ആരോപണം.