വിധിയില്‍ വ്യക്തത വേണം യാക്കോബായ സഭ സുപ്രീം കോടതിയിലേയ്ക്ക്; വിധിയുടെ മറവില്‍ മറ്റു പള്ളികള്‍ കയ്യേറാന്‍ അനുവദിക്കില്ലെന്നും സഭ

കോലഞ്ചേരി പള്ളി തര്‍ക്കത്തിലെ വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് യാക്കോബായ സഭ സുപ്രീം കോടതിയിലേക്ക്. വിധി അംഗീകരിക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. നാലു പള്ളികളുടെ കാര്യത്തില്‍ മാത്രമാണ് സുപ്രീം കോടതി വിധി.

വിധിയുടെ മറവില്‍ മറ്റു പള്ളികള്‍ കയ്യേറാന്‍ അനുവദിക്കില്ലെന്നും യാക്കോബായ സഭ അറിയിച്ചു. പുത്തന്‍കുരിശില്‍ ചേര്‍ന്ന സുന്നഹദോസിന് ശേഷമാണ് സഭ നിലപാട് വ്യക്തമാക്കി ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുന്നത്.