കൊല്ലത്തെത്തൂ..മുകേഷിനോട് കോടിയേരി…. ജനങ്ങളോട് മുകേഷ് നിലപാട് വിശദീകരിക്കണം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനെ പിന്തുണച്ച് സംസാരിച്ച സംഭവത്തില്‍ മുകേഷിനോട് കൊല്ലത്തെത്താന്‍ സി.പി.എം. നിര്‍ദേശം. വിഷയത്തില്‍ മണ്ഡലത്തിലെത്തി വിശദീകരണം നല്‍കാനും മുകേഷിനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജനങ്ങളോട് മുകേഷ് നിലപാട് വിശദീകരിക്കണം. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് സംസാരിച്ചിരുന്നു. ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.