കടലില്‍ മുങ്ങി താഴുന്ന ആനയെ രക്ഷപെടുത്തുന്നു (വീഡിയോ)
കൊളംബോ: ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ കടലില്‍ അകപ്പെട്ടുപോയ ആനയെ ശ്രീലങ്കന്‍ നാവിക സേന രക്ഷപ്പെടുത്തി. മുങ്ങിത്താഴുന്ന നിലയില്‍ കണ്ടെത്തിയ ആനയെ നാവിക സേനയുടെ പട്രോളിങ് സംഘം വന്യജീവി സംരക്ഷണ വിഭാഗവുമായി ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. 12 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്.
ഒഴുക്കില്‍ പെട്ട ആന തീരത്തുനിന്ന് 10 മൈലോളം അകലേക്ക് ഒഴുകിപ്പോയി. അതിനിടെയാണ് നാവിക സേനയുടെ ശ്രദ്ധയില്‍ പെട്ടത്. കോക്കിലൈ വന മേഖലയില്‍ നിന്ന് കടല്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒഴുക്കില്‍ പെട്ടതാകാമെന്നാണ് കരുതുന്നത്. വെള്ളം കുടിച്ചതിന്റെയും കടലില്‍ കൂടുതല്‍ സമയം നീന്തേണ്ടി വന്നതിന്റെയും ക്ഷീണമല്ലാതെ ആനക്ക് മറ്റു ശാരീരിക ബുദ്ധിമുട്ടുകളില്ല.