ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിഭാഗം

 

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുന്നു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുവാനാണ് പ്രതിഭാഗം തീരുമാനിച്ചിരിക്കുന്നത്.

ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നു ദിലീപിനെ ആലുവ സബ് ജയിലിലേക്കു കൊണ്ടു പോയി. ജൂണ്‍ 25 വരെ ദിലീപ് റിമാന്‍ഡില്‍ തുടരും.