കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ പാസ്‌വേര്‍ഡ് ; ദിലീപിനെ വീണ്ടും കോടതിയിലെത്തിച്ചു

കൊച്ചിയില്‍ നടി ആക്രിപ്പെട്ട കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച ദിലീപിനെ തിരികെ കോടതിയിലെത്തിച്ചു. ദിലീപിന്റേത് എന്ന് അവകാശപ്പെട്ട് പ്രതിഭാഗം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണിന്റെ പാസ്‌വേര്‍ഡ് അറിയുന്നത് ദിലീപിന് മാത്രമാണ്.

അത് തുറക്കുന്നതിന് വേണ്ടി ദിലീപിനെ തിരികെ കോടതിയിലെത്തിക്കുകയാണ്. പ്രത്യേകതരം പാസ്‌വേര്‍ഡാണ് ഫോണിനുള്ളത് എന്നാണ് ലഭ്യമാകുന്ന വിവരം. ഫോണ്‍ തുറന്ന് നല്‍കിയതിന് ശേഷം ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ട് പോയി.