വിമാനത്തില്‍ ബാക്കി വന്ന മദ്യം തിരികെ കുപ്പിയിലേക്ക് ഒഴിക്കുന്ന എയര്‍ഹോസ്റ്റസ് കുടുങ്ങി (വീഡിയോ)
ഗ്ലാസില്‍ ബാക്കിവന്ന മദ്യം തിരികെ കുപ്പിയിലേക്ക് ഒഴിക്കുന്ന എയര്‍ഹോസ്റ്റസിന്റെ വീഡിയോ പുറത്ത്. എമിറേറ്റ്‌സ് വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നടന്ന സംഭവം എന്ന പേരിലാണ് വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ദുബായിലെക്ക് പറക്കുകയായിരുന്ന റഷ്യന്‍ യാത്രികനാണ് വീഡിയോ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍, എമിറേറ്റ്‌സിന്റെ പേജ് ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്ത്. യാദൃശ്ചികമായി പകര്‍ത്തിയ വീഡിയോയാണിതെന്നും പകര്‍ത്തുന്ന വേളയില്‍ ഇങ്ങനൊരു സംഭവം ശ്രദ്ധയില്‍ പെട്ടിരുന്നുമില്ലെന്നും യാത്രികന്‍ എഴുതി. അതേസമയം ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കാനാണ് എമിറേറ്റ്‌സ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും ആരോപണം അന്വേഷിച്ചുവരികയാണെന്നും എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.