നടി മൈഥിലിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട ആളെ പോലീസ് പിടികൂടി ; കള്ളന്‍ കപ്പലില്‍ തന്നെയുണ്ടായിരുന്നു

കൊച്ചി : വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയ നടി മൈഥിലിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട ആളെ പോലീസ് പിടികൂടി. വേറാരുമല്ല നടിയുടെ മുന്‍കാല കാമുകനായ കിരണാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നടിയുടെ സ്വകാര്യ ചിത്രങ്ങളില്‍ കൂടെ ഉള്ള വ്യക്തി തന്നെയാണ് ഈ കിരണ്‍.പാലക്കാട് സ്വദേശിയായ കിരണ്‍ എന്ന യുവാവിനെയാണ് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇയാള്‍ നടിയുടെ സുഹൃത്തായിരുന്നു എന്ന് പൊലീസ് പറയുന്നു. സൗഹൃദം തകര്‍ന്നതോടെ കിരണ്‍ ഈ ചിത്രങ്ങള്‍ കാണിച്ച് നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അതേസമയം ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇപ്പോഴത്തെ വിവാദത്തിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത് എന്നാണ് പോലീസ് പറയുന്നത്. സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി പ്രവര്‍ത്തിക്കുകയായിരുന്നുവത്രെ ഇയാള്‍.

സിനിമയുമായി ബന്ധപ്പെട്ടാണ് മൈഥിലി കിരണുമായി അടുക്കുന്നത്. ഈ അടുപ്പത്തിന്റെ കാലത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. കിരണ്‍ ഈ ചിത്രങ്ങള്‍ സൂക്ഷിച്ചുവെക്കുകയും പിന്നീട് ഇത് കാണിച്ച് മൈഥിലിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തന്റെ സിനിമയുടെ ലൊക്കേഷനുകളില്‍ വന്ന് കിരണ്‍ ഭീഷണിപ്പെടുത്തി എന്ന് മൈഥിലി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കൂടാതെ ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ 75 ലക്ഷം രൂപയാണ് കിരണ്‍ ആവശ്യപ്പെട്ടത്. പണം നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് കിരണ്‍ ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും മൈഥിലി പരാതിയില്‍ പറഞ്ഞു. അതേസമയം നടി ആക്രമിക്കപ്പെട്ട വിവാദത്തിലും മൈഥിലി പെട്ടിരുന്നു. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്കിയത് ഈ താരം മുഖേനയാണെന്ന രീതിയിലായിരുന്നു ആരോപണം. എന്നാല്‍ നടി ഇതെല്ലാം നിഷേധിച്ചു.