വന്ദേമാതരം പാടാത്തവര്‍ ദേശ വിരുദ്ധരാവില്ല- മുഖ്താര്‍ അബ്ബാസ് നഖ്‌വി
വന്ദേമാതരം ആലപിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണ്, അതിനെ നിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി.
വന്ദേമാതരം പാടുന്നത് വ്യക്തിപരമായ താത്പര്യം മാത്രമാണ്.
പാടുന്നവര്‍ക്ക് പാടാം. ഇഷ്ടമില്ലാത്തവര്‍ പാടേണ്ടതില്ല. പാടിയില്ല എന്നതുകൊണ്ട് അവര്‍ ദേശവിരുദ്ധരൊന്നും ആയി തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഒരു പൊതു പരിപാടിക്കിടെയാണ് നഖ് വിയുടെ പ്രതികരണം.
എന്നാല്‍ ചിലര്‍ വന്ദേമാതരത്തെ മനഃപൂര്‍വ്വം എതിര്‍ക്കുകയാണ്. അത് മോശം കാര്യമാണ്. രാജ്യതാത്പര്യത്തിന് എതിരാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ വന്ദമാതരം നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.