അണികള്‍ക്കിടയില്‍ ബോധവല്‍ക്കരണം ; ഇനി ഇത്തരം അക്രമണ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല, ഉഭയകക്ഷി ചര്‍ച്ച അവസാനിച്ചു
തലസ്ഥാനത്ത് നടന്ന ആക്രമസംഭവങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയും ബിജെപി ആര്‍എസ്എസ് സിപിഎം നേതാക്കളും പങ്കെടുത്ത ഉഭയകക്ഷി ചര്‍ച്ച നടന്നു. ഇത്തരത്തിലുള്ള അക്രമ സംഭവങ്ങള്‍ ഇനി ഉണ്ടാകരുതെന്ന് തീരുമാനിച്ചു. അതിനായി അണികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചതായും, അക്രമ സംഭവങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എല്ലാവരും ജാഗ്രത കാണ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അണിക വീടുകളോ പാര്‍ട്ടി ഓഫീസുകളോ ആക്രമിക്കാന്‍ പാടില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ബി.ജെ.പി. ഓഫീസിന് നേരെയും കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയും ആക്രമണം നടന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചതാണെങ്കിലും ഇനിയും ഇത് ആവര്‍ത്തികാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചു.
കണ്ണൂര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം ചര്‍ച്ച നടത്തും. ആറാം തിയ്യതി മൂന്നുമണിക്ക് തിരുവനന്തപുരത്ത് സര്‍വ്വകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് പറഞ്ഞു.



