സേവിങ്‌സ് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ച് എസ്ബിഐ

എസ്.ബി.ഐ. സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു.
ഒരു കോടി രൂപയോ അതില്‍ കുറവോ അക്കൗണ്ടിലുള്ളവര്‍ക്ക് 3.5 ശതമാനമായിരിക്കും ഇനി പലിശ ലഭിക്കുക. നിലവില്‍ ഇത് നാല് ശതമാനമായിരുന്നു.

ഒരു കോടി രൂപയ്ക്കുമുകളില്‍ നിക്ഷേപമുള്ളവരുടെ പലിശ നിരക്ക് നിലവിലെ നാല് ശതമാനമായി തന്നെ തുടരും. എസ്.ബി.ഐയുടെ സേവിങ്‌സ് അക്കൗണ്ടുകളില്‍ 90 ശതമാനത്തിലും ഒരു കോടി രൂപയ്ക്ക് താഴെയാണ് ബാലന്‍സുള്ളത്.

എസ്.ബി. അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്.ബി.ഐയുടെ ഓഹരി വില കുതിച്ചു. 4.75 ശതമാനമാണ് ഓഹരി വിലയിലെ നേട്ടം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് ഇത്തരത്തില്‍ പലിശ നിരക്കില്‍ നടപടി എടുത്തിരിക്കുന്നത്.