നീതി അയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ രാജിവെച്ചു
നീതി അയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ രാജിവെച്ചു. ആഗസ്ത് 31 ന് സ്ഥാനമൊഴിഞ്ഞെന്ന് അറിയിപ്പ് നല്കിയ പനഗരിയ രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. അധ്യാപന രംഗത്തേക്ക് മടങ്ങിപ്പോകുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ ഇക്കണോമിക്സ് പ്രഫസറായി അദ്ദേഹം ജോലിയില്‍ പ്രവേശിക്കും.
ആസൂത്രണ കമ്മീഷന് പിരിച്ചുവിട്ട് പകരം നീതി ആയോഗ് കൊണ്ടുവന്നപ്പോള്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈയെടുത്ത് നിയമിച്ച വ്യക്തിയായിരുന്നു അരവിന്ദ് പനഗരിയ.
62കാരനായ പനഗരിയ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനും കൊളംബി സര്‍വകലാശാലയില്‍ അധ്യാപകനുമായിരുന്നു. ലോക ബാങ്ക്, ഐ.എം.എഫ്, വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.