മലയാളി പയ്യന്‍റെ പാട്ടുകേട്ട് ബോളിവുഡ് ഞെട്ടി (വീഡിയോ)

സീ ടി വിയിലെ സംഗീത റിയാലിറ്റി ഷോ ആയ സാ രി ഗ മ പാ ലിറ്റില്‍ ചാമ്പ്സ് എന്ന ഷോയിലാണ് കേരളത്തില്‍ നിന്നുള്ള ഒരു കൊച്ചു മിടുക്കന്‍ ബോളിവുഡ് സംഗീത ലോകത്തിനെ തന്നെ ഞെട്ടിച്ചത്. തൃശൂര്‍ സ്വദേശിയായ വൈഷ്ണവ് ഗിരീഷ്‌ എന്ന 15കാരനാണ് തന്‍റെ ആലാപനം‌ കൊണ്ട് ഏവരുടെയും മനസ് നേടിയത്. തന്‍റെ ഫേസ്ബുക്ക് പേജില്‍ വൈഷ്ണവ് പോസ്റ്റ്‌ ചെയ്ത വീഡിയോ വൈറല്‍ ആയി മാറിക്കഴിഞ്ഞു. മലയാള റിയാലിറ്റി ഷോകള്‍ കണ്ടു മടുത്ത മലയാളികള്‍ക്ക് വൈഷ്ണവിന്‍റെ പ്രകടനം കണ്ടാല്‍ അഭിമാനം തോന്നും. കാരണം മലയാള ചാനലുകളില്‍ അരങ്ങേറുന്ന സംഗീത, നൃത്ത റിയാലിറ്റി ഷോകളില്‍ ബോളിവുഡിനെ അനുകരിച്ച് പ്രകടനം നടത്തുന്ന മത്സരാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി തനി മലയാളി സ്റ്റൈലില്‍ തന്നെയായിരുന്നു വൈഷ്ണവിന്‍റെ പ്രകടനം.