ദൈവം കൈവിട്ട നാടായി കേരളം; നടക്കുന്നത് താലിബാനിസം, ലോക്‌സഭയില്‍ ആഞ്ഞടിച്ച് മീനാക്ഷി ലേഖി എംപി
ദൈവത്തിന്റെ സ്വന്തം നാടായ കേരളം, ദൈവം കൈവിട്ട നാടായി അധഃപതിച്ചുവെന്ന് ബി.ജെ.പി. എം.പി. മീനാക്ഷി ലേഖി ലോക്‌സഭയില്‍. ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും തടയുന്നതില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ന്യൂഡല്‍ഹിയില്‍ നിന്നുള്ള ജനപ്രതിനിധിയായ മീനാക്ഷി ലേഖിയുടെ പരറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ ‘താലിബാന്‍ ശൈലി’യില്‍ കൊലപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളതെന്ന്, ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് മീനാക്ഷി ലേഖി എം.പി. ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്, സി.പി.ഐ, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പോലും ആക്രമണങ്ങള്‍ക്ക് ഇരകളാവുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കേരളത്തില്‍ കൊല്ലപ്പെട്ട 14 ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ പേരും അവര്‍ ലോക്‌സഭയില്‍ വായിച്ചു.
ബീഫ് വിഷയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്‍, അഖ്‌ലാബ് തുടങ്ങിയവരെ എല്ലാവര്‍ക്കും അറിയാമെന്നും കേരളത്തില്‍ കൊല്ലപ്പെട്ട ഈ ബി.ജെ.പി. പ്രവര്‍ത്തകരെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നും ലേഖി ചോദിച്ചു.
തനി ‘താലിബാന്‍ ശൈലി’യിലാണ് അവിടെ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നത്. കണ്ണൂരില്‍ മാത്രം 40 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നത് ആശ്ചര്യകരമാണെന്നും ലേഖി ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ 17 മാസത്തിനിടെ 17 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതായി മറ്റൊരു ബിജെപി എംപി പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് സിബിഐയോ ദേശീയ അന്വേഷണ ഏജന്‍സിയോ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നും പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി. മീനാക്ഷി ലേഖിയുടെയും പ്രഹ്ലാദ് ജോഷിയുടെയും പ്രസ്താവനകള്‍ക്കെതിരെ ഇടത് എം.പിമാര്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയത് സഭാതലത്തില്‍ വന്‍ ബഹളത്തിന് വഴിവച്ചു.