ട്രാക്കിലെ മിന്നല്‍പിണര്‍ വിടവാങ്ങി; ഇടതുകാലിന്റെ വലിപ്പക്കുറവിനെ മറികടന്ന പ്രതിഭ, ലോകത്തിലെ വേഗരാജാവ്, ഉസൈന്‍ ബോള്‍ട്ട്………..

ട്രാക്കിലെ മിന്നല്‍പിണര്‍ വിടവാങ്ങി. രാജകീയമായ വിവാങ്ങള്‍ കൊതിച്ച് ആരാധകര്‍ക്കും ബോള്‍ട്ടിനും പക്ഷെ ഇന്നലെ അത്ര നല്ല ദിനമല്ലായിരുന്നു. സ്വര്‍ണ്ണ വര്‍ണ്ണം കൊതിച്ചവര്‍ക്ക് വെങ്കലത്തില്‍ മുത്തമിട്ട് ആ അതഭുത പ്രതിഭാസത്തിന് വിട നല്‍കേണ്ടി വന്നു. ട്രാക്കിലെ ഏറ്റവും ഗ്ലാമര്‍ ഐറ്റമായ 100മീറ്റര്‍ ഓട്ടമത്സരത്തില്‍ വേഗരാജാവിന് പിഴച്ചു.

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ വിടവാങ്ങല്‍ മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ട് മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ ഓട്ടത്തില്‍ ഇതിഹാസത്തെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനാണ് ഒന്നാമതായത്. ആദ്യമായാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ബോള്‍ട്ടിനെ ഓടിത്തോപ്പിക്കുന്നത്.

അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി നേടിയത്. ഒന്നാമതെത്തിയ ഗാട്‌ലിന്‍ 9.92 സെക്കന്റാണ് കുറിച്ചത്. കോള്‍മാന്‍ 9.94 സെക്കന്റ് കുറിച്ചു. 9.95 സെക്കന്റായിരുന്നു ബോള്‍ട്ടിന്റെ സമയം. മോശം തുടക്കമാണ് ഒരു പതിറ്റാണ്ടോളം സ്പ്രിന്റ് രാജാവായിരുന്ന ജമൈക്കന്‍ താരത്തിന് വിടവാങ്ങല്‍ മത്സരത്തിലെ സ്വര്‍ണം നഷ്ടമാക്കിയത്. ഇന്ന് നടക്കുന്ന റിലേയില്‍ ബോള്‍ട്ട് മത്സരിക്കും.

ബോള്‍ട്ടിന്റെ മുഖ്യ എതിരാളി യു.എസ്. താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ ഓടാനെത്തിയപ്പോള്‍ കൂക്കുവിളികളോടെയാണ് കാണികള്‍ വരവേറ്റത്. 2013ല്‍ റോമില്‍ ബോള്‍ട്ടിനെ 100 മീറ്ററില്‍ ഗാട്‌ലിന്‍ തോല്‍പ്പിച്ചശേഷം ഇതുവരെ ബോള്‍ട്ട് തോല്‍വിയറിഞ്ഞിട്ടില്ല. ഉത്തേജക മരുന്നുപയോഗത്തിന്റെ പേരില്‍ 2006 മുതല്‍ നാലുവര്‍ഷം വിലക്കു നേരിട്ട ശേഷമാണ് ഗാട്‌ലിന്‍ ട്രാക്കിലേക്കു മടങ്ങിയെത്തിയത്.

എന്റെ വലതുകാല്‍ ഇടതുകാലിനെക്കാള്‍ അര ഇഞ്ച് ചെറുതാണ്. ആദ്യകാലത്ത് വലിയ ഉയരം സ്പ്രിന്റര്‍ക്കൊരു തടസ്സമാണെന്നു ഞാന്‍ കരുതി. എന്റെ അച്ഛന് ആറടി ഉയരമുണ്ട്. എനിക്കു കിട്ടിയത് ആ പൊക്കമാണ്. ഓട്ടത്തിനിടെ എന്റെ രണ്ടു കണ്ണുകളും വശങ്ങളിലേക്കു പാളിപ്പോകുന്നതു പതിവാണ്. മറ്റുള്ളവരെ നോക്കി ഓടുന്നത് എന്റെ ശീലമാണ്.                         ഉസൈന്‍ ബോള്‍ട്ട്

‘ഉസൈന്‍ നീയൊരു കുതിരയായിരുന്നുവെങ്കില്‍ നിന്റെ കണ്ണുകളുടെ വശങ്ങള്‍ മറച്ച് നേരെ മാത്രം നോക്കി ഓടാന്‍ നിന്നെ പഠിപ്പിക്കുമായിരുന്നു’വെന്ന് എന്റെ കോച്ച് ഗ്ലെന്‍മില്‍സ് എപ്പോഴും പറയും. ഇതായിരുന്നു ഉസൈന്‍ ബോള്‍ട്ട് അതെ വേഗത്തിന്ഡ#റെ രാജകുമാരന്‍ വിടവാങ്ങുന്നു.