ഇനി സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കാനാവില്ല; നിരോധനമേര്‍പ്പെടുത്തി, മോണോപ്പോഡ് മള്‍ട്ടിപ്പിള്‍ ലെന്‍സ് തുടങ്ങിയവ പ്രത്യേക അനുമതിയോടെ ഉപയോഗിക്കാം

സെല്‍ഫിയില്‍ ഹരം കൊള്ളുന്ന സഞ്ചാരികളുടെ പ്രത്യേക ശ്രദ്ധക്ക്. രാജ്യത്തെ 46 മ്യൂസിയങ്ങളില്‍ സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. പൈതൃക പദവി ലഭിച്ച മ്യൂസിയങ്ങളില്‍ സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് നിരോധിച്ചത്. ട്രൈപ്പോഡ്, മോണോപ്പോഡ്, മള്‍ട്ടിപ്പിള്‍ ലെന്‍സ് തുടങ്ങിയവ പ്രത്യേക അനുമതിയോടെ മാത്രം ഇനി ഉപയോഗിക്കാം.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ യുദ്ധ സ്മാരകം, താജ്മഹല്‍, ഹംപി, കൊണാര്‍ക്ക് പുരാവസ്തു മ്യൂസിയം, പൗരാണികത, തുടങ്ങിയവ നിരോധിത ഇടങ്ങളില്‍ പെടും.

ഈ ചരിത്രസ്മാരകങ്ങളിലെ വസ്തുക്കളില്‍ സെല്‍ഫി സ്റ്റിക്ക് തട്ടി കേടുപാടുകള്‍ സംഭവിക്കുന്നു എന്ന് കണ്ടെത്തിയതിനാലാണ് നിരോധനം. ഈ മ്യൂസിയങ്ങളിലെ സിനിമാ ചിത്രീകരണത്തിന് ഇനി മുതല്‍ ഒരു ദിവസം 50,000 രൂപ കെട്ടിവയ്ക്കണം. ഇത് തിരിച്ചു കിട്ടില്ല. ഷൂട്ടിംഗിനായി 15 ദിവസം മുമ്പേ അനുമതിയും വാങ്ങിക്കേണ്ടി വരും.