അച്ഛനെ കാണാനെത്തിയ കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ച് പോലീസ്; ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
ജയിലില്‍ സ്വന്തം അച്ഛനെ കാണാനെത്തിയ പ്രായ പൂര്‍ത്തി പോലും ആകാത്ത കുട്ടികള്‍ക്കെതിരെ പോലീസിന്റെ കാടത്ത്വം. വിചാരണത്തടവുകാരനായ അച്ഛനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയ മക്കളുടെ മുഖത്ത് സീല്‍ പതിപ്പിച്ച് അധികൃതര്‍.
മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ജയിലിനകത്തേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് അച്ഛനെ കാണാനെത്തിയത്. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജയില്‍ അധികൃതരുടെ നടപടിയെ അപലപിക്കുന്നതായും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജയില്‍മന്ത്രി കുസും മെഹ്‌ദെലെ പറഞ്ഞു.
സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മധ്യപ്രദേശ് ബാലാവകാശ കമ്മിഷന്‍ ഡോക്ടര്‍ രാഖവന്ദ്ര അറിയിച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖത്ത് സീല്‍പതിച്ചത് ദുരുദ്ദേശപരമായല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതാകാമെന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
MP: Bhopal Central Jail officials stamped seal on faces of two minors who came to visit their imprisoned father. Probe ordered (07.08.2017) pic.twitter.com/UcvP86WSeO
— ANI (@ANI) August 9, 2017