യുഡിഎഫ് തുണച്ചു 29, ബജെപി രണ്ടാം സ്ഥാനത്ത് 34; ആരോഗ്യ മന്ത്രിയുടെ വാര്‍ഡില്‍ രണ്ടാം സ്ഥാനം പ്രചരണത്തിന്റെ വസ്തുത ഇതാ…
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടി ജയിച്ചപ്പോള്‍ നിലംപരിശായത് യു.ഡി.എഫ്. ആകെയുള്ള 35 സീറ്റില്‍ ആറെണ്ണമാണ് ഇടതുമുന്നണി അധികമായി നേടിയത്.
ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഒന്‍പത് വാര്‍ഡുകളില്‍ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തി. രണ്ടിടത്ത് എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. മട്ടന്നൂരും മട്ടന്നൂര്‍ ടൗണുമാണ് ഇവ. യു.ഡി.എഫിനാണ് ഈ വാര്‍ഡുകളില്‍ ജയം.
ബി.ജെ.പി. രണ്ടാം സ്ഥാനത്ത് എത്തിയ 9 വാര്‍ഡുകള്‍ ഇവയാണ്: കായലൂര്‍, കോളാരി, അയ്യല്ലൂര്‍, ഇടവേലിക്കല്‍, കരേറ്റ, ദേവര്‍കാട്, മട്ടന്നൂര്‍, മട്ടന്നൂര്‍ ടൗണ്‍, മേറ്റടി.
ഇതില്‍ ഇടവേലിക്കലില് കേവലം 34 വോട്ടുനേടിയാണ് ബി.ജെ.പി. രണ്ടാമതായത്. മൂന്നാമതുള്ള യു.ഡി.എഫിന് നേടാന്‍ സാധിച്ചത് കേവലം 29 വോട്ടുമാത്രം. ആകെയുള്ള 768 വോട്ടില്‍ 705 വോട്ടും നേടി 671 വോട്ടിന്റെ തകര്‍പ്പന്‍ ജയമാണ് ഇടതുമുന്നണി നേടിയത്.
എല്‍.ഡി.എഫ്. 28 (സി.പി.എം.24, സി.പി.ഐ 1, സി.എം.പി1, ഐ.എന്‍.എല്‍.1 ജനതാദള്‍ (എസ്)1) യു.ഡി.എഫ് 7 (കോണ്‍ഗ്രസ് 4, മുസ്ലിം ലീഗ് 3)








