നാല് വര്‍ഷം കൊണ്ട് ബി ജെ പിക്ക് ലഭിച്ച സംഭവന 705 കോടി ; സംഭവന കിട്ടിയതില്‍ ഒന്നാം സ്ഥാനവും
രാജ്യത്ത് സംഭവന ലഭിക്കുന്ന പാര്‍ട്ടികളില്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് ഒന്നാം സ്ഥാനം. 705 കോടി രൂപയാണ് സംഭവന ഇനത്തില്‍ ബി ജെ പിക്ക് ലഭിച്ചത്. 2012-13, 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് വന്‍കിട വ്യവസായികളില്‍ നിന്നും ഇത്രയും തുക ബി ജെ പിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് നിരീക്ഷക സംഘടന അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
2987 ദാതാക്കളില്‍നിന്നാണ് ബി ജെ പിക്ക് 705 കോടി ലഭിച്ചത്. ബി ജെ പി, കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍ സി പി എന്നീ പാര്‍ട്ടികളെയാണ് എ ഡി ആര്‍ പരിഗണിച്ചത്. ഇവയില്‍ ഏറ്റവും കുറച്ച് സംഭാവന ലഭിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ്. 1933 പേര്‍ സംഭാവനയുടെ ഫോമില്‍ പാന്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇവരില്‍നിന്ന് 384.04 കോടി രൂപ വിവിധ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിലാസം രേഖപ്പെടുത്താത്തവരില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ട്. ബി ജെ പിക്ക് നാലുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് 2014-25 കാലയളവിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഇത്.








