ബിരിയാണി കഴിച്ച യുവതിയ്ക്ക് അബോര്‍ഷന്‍; ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

പല കാരണങ്ങള്‍ കൊണ്ട് അബോര്‍ഷന്‍ സംഭവിക്കാറുണ്ട്. ചിലര്‍ അബോര്‍ട്ട് ചെയതു കളയാറുമുണ്ട്. എന്നാല്‍ ബിരിയാണി കഴിച്ച യുവതിക്ക് അബോര്‍ഷന്‍ സംഭവിച്ചു അതും ബംഗലൂരുവില്‍. തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. സെയ്ദ് ഖലിം എന്ന യുവാവാണ് ബിരിയാണിയില്‍ ഭാര്യയായ പര്‍വീണ്‍ താജിന് വിഷം ചേര്‍ത്ത് നല്‍കിയത്.

ഇരട്ടക്കുട്ടികളെ 28 ആഴ്ച ഗര്‍ഭം ധരിച്ചിരുന്ന പര്‍വീണയ്ക്ക് ഇതേ തുടര്‍ന്ന് അബോര്‍ഷന്‍ സംഭവിച്ചു. 2012ലാണ് പര്‍വീണും സെയ്ദും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ ഈ ദാമ്പത്യ ബന്ധം അത്രമേല്‍ സുഖകരമായിരുന്നില്ല. സ്ത്രീധനത്തെ ചൊല്ലിയുള്ള വഴക്കുകള്‍ തന്നെയായിരുന്നു കാരണം.

തുടര്‍ന്ന് ശാരീരികവും മാനസികവുമായി പീഡനപരമ്പരയായിരുന്നു. സെയ്ദ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പോലീസ് പറയുന്നു. ഇവര്‍ക്ക് നാല് വയസ്സുള്ള ഒരു മകന്‍ കൂടി ഉണ്ട്. രണ്ടാമത് പര്‍വീണ്‍ ഗര്‍ഭിണി ആയപ്പോള്‍ അബോര്‍ഷന് വേണ്ടി സെയ്ദ് നിര്‍ബന്ധിച്ചിരുന്നു.

എന്നാല്‍ പര്‍വീണ്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സംഭവ ദിവസം പര്‍വീണിന് വേണ്ടി സെയ്ദ് ബിരിയാണി വാങ്ങി വന്നു. വളരെ സ്‌നഹത്തോടെ പെരുമാറി. ഭാര്യയെ കൊണ്ട് ബിരിയാണി കഴിപ്പിക്കുകയായിരുന്നു.

ബിരിയാണി കഴിച്ച് കുറച്ച് സമയത്തിന് ശേഷം പര്‍വീണിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചങ്കെിലും തന്റെ ഇരട്ടക്കുട്ടികളെ പര്‍വീണിന് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പര്‍വീണ്‍ സെയ്ദിനെതിരെ പരാതി നല്‍കുകയായിരുന്നു.