ജാതി മാറി വിവാഹം കഴിച്ചതിന് നല്‍കിയ ശിക്ഷ; കാട്ടില്‍ ഇരട്ടകുട്ടികളെ പ്രസവിച്ച് യുവതി
ജാതിയും മതവും വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന രാജ്യത്ത് നിന്ന് വീണ്ടും വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത. അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗ്രാമവാസികള്‍ സഹായിക്കാന്‍ തയ്യാറാകാതിരുന്ന യുവതി കാട്ടില്‍ ഇരട്ടകുട്ടികല്‍ക്കു ജന്മം നല്‍കി.
ഒഡീഷയിലെ ഡലപാട്ടി ഗുഡയിലാണ് സംഭവം. ട്രാക്ടര്‍ ഡ്രൈവറായ ട്രിലോചന്‍ പുജാരിക്കും ഗോരി പുജാരിക്കുമാണ് കാട്ടില്‍വെച്ച് ഇരട്ട പെണ്‍ക്കുട്ടികള്‍ പിറന്നത്. ഗൗരിക്ക് പ്രസവ വേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാന്‍ ഗ്രാമവാസികളെ സമീപിച്ചപ്പോള്‍ അവര്‍ അതിന് തയ്യാറായില്ല.
അന്യ ജാതിക്കാരനെ വിവാഹം ചെയ്തു എന്നതായിരുന്നു ഇതിനുള്ള കാരണം. വിവാഹം ചെയ്ത് മറ്റൊരു ഗ്രാമത്തില്‍ നിന്ന് ഡലപാട്ടി ഗുഡയില്‍ താമസിക്കുകയായിരുന്നു ഇരുവരും. ആരും സഹായിക്കാന്‍ തയ്യാറാകാതിരുന്നതോടെ ഇരുവരും ആശുപത്രിയിലേക്ക് നടന്നു.
കാട് താണ്ടി ആശുപത്രിയിലേയ്ക്ക് നടന്നു. ഇതിനിടെ വേദന കശലായ ഗൗരി കാട്ടിനുള്ളിലുള്ള വഴിയില്‍ പ്രസവിക്കുകയായിരുന്നു. പ്രസവിച്ചതിന് ശേഷം ഇതുവഴി കടന്നുവന്ന ചിലര്‍ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ച് അവരെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു.