ബാലാവകാശ കമ്മീഷന്‍ നിയമനം: കെ കെ ശൈലജക്കെതിരെ അന്വഷണത്തിനു ഉത്തരവ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് എതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധ നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ശൈലജക്കു പുറമെ സാമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറിക്ക് എതിരെയും ലോകായുക്ത അന്വേഷണം നടത്തും.

രണ്ടാം എതിര്‍ കക്ഷിയാണ് സാമൂഹ്യ വകുപ്പ് സെക്രട്ടറി.ശൈലജയ്‌ക്കെതിരായ ആരോപണത്തില്‍ പ്രഥമദൃഷ്ട്യ കഴമ്ബുണ്ടെന്ന് കാണിച്ചാണ് ലോകായുക്ത അന്വഷണത്തിനു ഉത്തരവിട്ടത്. ശൈലജ അടുത്ത മാസം 16ന് ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. ബാലാവകാശ കമ്മീഷന്‍ നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് അന്വേഷണം.
കൂടാതെ, സെപ്തംബര്‍ 14 ന് നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ സമര്‍പ്പിക്കാനും ലോകായുക്ത നിര്‍ദേശിച്ചു. സാമൂഹ്യ ക്ഷേമ വകുപ്പ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.