സീരിയല്‍ നടിയും നടനും കാറപകടത്തില്‍ മരിച്ചു

പ്രശസ്ത കന്നട സീരിയലിലെ അഭിനേതാക്കളായ രചനയും ജീവനും കാറപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മാലുരിലെ സോലുരില്‍ വെച്ചാണ് അപകടമുണ്ടായത്. മഹാനദി എന്ന ജനപ്രിയ സീരിയലിലെ അഭിനേതാക്കളാണ് ഇരുവരും.

സുഹൃത്തായ കാര്‍ത്തിക്കിന്റെ പിറന്നാളോടനുബന്ധിച്ച് കുക്കിയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോയതായിരുന്നു ഇരുവരും. ഏഴ് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. എതിരെ വന്ന ട്രാക്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത് എന്നാണു പുറത്ത് വരുന്ന വിവരം.