റോഹിന്‍ക്യ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 89 പേര്‍ കൊല്ലപ്പെട്ടു

റാഖിന്‍: മ്യാന്‍മറിലെ റാഖിനിലെ റാത്തെഡോംഗില്‍ പോലീസ് ബോര്‍ഡ് പോസ്റ്റുകള്‍ക്കു നേര്‍ക്കു റോഹിന്‍ക്യ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 89 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അരാകന്‍ റോഹിന്‍ക്യന്‍ സാല്‍വേഷന്‍ ആര്‍മിയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.

20 പോസ്റ്റുകള്‍ക്കുനേര്‍ക്കാണ് ആക്രമണമുണ്ടായത്. 150ല്‍ അധികം പേര്‍ ആക്രമണസംഘത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഭീകരര്‍ തോക്കുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതതെന്ന് സൈന്യം അറിയിച്ചു. അതേസമയം ആക്രമണകാരികള്‍ക്കു നേര്‍ക്ക് സൈന്യം നടത്തിയ തിരിച്ചടിയില്‍ 59 ഭീകരര്‍ കൊല്ലപ്പെട്ടു.