ഭാര്യയുടെ മൃതദേഹം ചുമന്ന മാഞ്ചി; ഇന്ന് ലക്ഷാധിപതി, വേറെ വിവാഹവും കഴിച്ചു പക്ഷെ… ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

ഭാര്യയുടെ മൃതദേഹം ചുമലേറ്റിക്കൊണ്ടുള്ള ദാനാ മാഞ്ചിയെന്ന ഒഡീഷക്കാരന്റെ യാത്ര ഇന്ത്യന്‍ ജനതയുടെ മനസില്‍ നിന്ന് അത്ര പെട്ടന്നൊന്നും മറന്നു കാണാന്‍ വഴിയില്ല. കാരണം ഇന്ത്യന്‍ മന:സ്സാക്ഷിയെ പിടിച്ചു കുലുക്കിയ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതുകൊണ്ടാണ് മാജിക്ക് ഭാര്യ അമാംഗയുടെ മൃതദേഹം ചുമന്ന് കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നത്.

ഒപ്പം കണ്ണീരൊലിപ്പിച്ച് അയാളുടെ കൗമാരക്കാരിയായ മകളുമുണ്ടായിരുന്നു. അതായിരുന്നു അന്നത്തെ കാഴ്ച്ച. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം മാഞ്ചിയുടെ ജീവിതം ആകെ മാറി മറിഞ്ഞു. ലക്ഷാധിപതിയാണ് ഇന്നയാള്‍ മാഞ്ചിയുടെ ദൈന്യത അറിഞ്ഞ് നിരവധിയാളുകളാണ് സഹായഹസ്തം നീട്ടിയത്. ഇത്തരത്തില്‍ 37 ലക്ഷത്തിലധികം രൂപയാണ് മാഞ്ചിക്ക് ലഭിച്ചത്.

ആ സംഭവത്തിനു ശേഷം എന്റെ ജീവിതം മാറിമറിഞ്ഞു. എന്റെ മക്കള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. സര്‍ക്കാരില്‍നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സഹായം ലഭിച്ചു. ഇപ്പോള്‍ മാധ്യമശ്രദ്ധ ലഭിക്കേണ്ടത് എനിക്കല്ല. എന്റെ ഗ്രാമത്തിനാണ്. വെള്ളപ്പൊക്കം ഞങ്ങളുടെ ഗ്രാമത്തെ ആകെ തകര്‍ത്തിരിക്കുകയാണ്.                                                                        മാഞ്ചി

ആദ്യഭാര്യയുടെ മരണത്തെ തുടര്‍ന്നാണ് അമാംഗയെ മാഞ്ചി വിവാഹം കഴിക്കുന്നത്. ക്ഷയരോഗിയായിരുന്നു അമാംഗ. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ഭവാനിപട്‌നയിലെ ജില്ലാ ആശുപചത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24 ന് അമാംഗ മരിച്ചു. മൃതദേഹം വീട്ടിലേക്കു കൊണ്ടു പോകാന്‍ സൗകര്യങ്ങള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞുകെട്ടി ചുമലേറ്റി മാജി നടക്കുകയായിരുന്നു.

ഇന്ദിരാ ആവാസ് യോജനയിലൂടെ മാഞ്ചിക്ക് സര്‍ക്കാര്‍ വീട് അനുവദിച്ചു. അവിടെയാണ് ഇപ്പോള്‍ താമസം. അമാംഗയുടെ മരണശേഷം റായഗഡ സ്വദേശിനിയായ അല്‍മതി ദേവിയെന്ന 34കാരിയെ മാഞ്ചി വിവാഹം കഴിച്ചു. കുറച്ചു മാസങ്ങള്‍ക്കു മുമ്പായിരുന്നു വിവാഹം.

പക്ഷെ മകളുള്‍പ്പെടുന്ന കുടുംബത്തില്‍ കാര്യങ്ങള്‍ അത്ര കണ്ട് സുഖകരമല്ല. അച്ഛന്റെ പുതിയ ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അച്ഛന്‍ പുതിയ വിവാഹം കഴിച്ചതോടെ ഇടയ്ക്കിടയ്ക്കു മാത്രമാണ് ഞങ്ങളെ കാണാന്‍ വരുന്നത്.

പുതിയ അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കുന്നത് പോലും ഇഷ്ടമല്ല മാഞ്ചിയുടെ മൂത്ത മകള്‍ ചാന്ദ്‌നി പറയുന്നു. സ്‌കൂളില്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉള്ളതാണ് ഇപ്പോള്‍ ഞങ്ങളുടെ സന്തോഷമെന്നും മാഞ്ചിയുടെ മക്കള്‍ പറയുന്നു. അച്ഛന്‍ എപ്പോഴും സന്തോഷമായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളെ കൃത്യമായി കാണാനും വരണം.