കാവ്യയെക്കുറിച്ചുള്ള പള്‍സര്‍ സുനിയുടെ പരാമര്‍ശത്തെക്കുറിച്ചറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എവി ജോര്‍ജ്ജ്‌

നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കുറിച്ചുള്ള പള്‍സര്‍ സുനിയുടെ പരാമര്‍ശത്തെക്കുറിച്ചു തനിക്കറിയില്ലെന്ന് ആലുവ റൂറല്‍ എസ്.പി. എ.വി.ജോര്‍ജ്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമേ അറിയൂവെന്നും എ.വി. ജോര്‍ജ് പറഞ്ഞു.

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഹാജരാക്കാനായി ഇന്ന് കോടതിയില്‍ എത്തിച്ചപ്പോഴാണ് തന്റെ മാഡം കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തല്‍ നടത്തിയത്. ആഗസ്റ്റ് 16ന് മുന്‍പ് മാഡത്തെ വെളിപ്പെടുത്തുമെന്നാണ് സുനി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അതുണ്ടായിരുന്നില്ല. ബുധനാഴ്ച അപ്രതീക്ഷിതമായാണ് കാവ്യയുടെ പേര് സുനി പറഞ്ഞത്.