യുക്തിവാദി സനല്‍ കബളിപ്പിച്ച വീട്ടമ്മയുടെ വെളിപ്പെടുത്തല്‍, മലയാളീവിഷന്‍ ഫോളോ അപ്പ്
രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത റാഷണലിസ്റ്റ് സനല്‍ ഇടമറുക് നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പിന് തിരുവന്തപുരത്തു നിന്നുള്ള ഒരു വീട്ടമ്മ ഇരയായതു സംബന്ധിച്ച വാര്‍ത്ത മലയാളിവിഷന്‍ 2017 ജൂലൈ 3ന് എക്‌സ്‌ക്ലൂസീവായി പുറത്തുവിട്ടിരുന്നു.
ഇതേ തുടര്‍ന്ന് പിന്നീട് പല മാധ്യമങ്ങളും അന്താരാഷ്ട്രയുക്തി വാദിയായി അറിയപ്പെടുന്ന സനല്‍ ഇടമറുകിന്റെ കപട മുഖത്തെക്കുറിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ കബളിപ്പിക്കപ്പെട്ട വീട്ടമ്മ ഇപ്പോള്‍ തന്റെ എഫ്ബി പോസ്റ്റിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.
തവണകളായി ലോണെടുത്ത പണം ഫിന്‍ലാന്‍ഡില്‍ ജോലി നല്‍കാമെന്നേറ്റ സനലിന് കൈമാറിയതിന്റേയും, കിടപ്പാടം നഷ്ടമാകുന്ന ദുരിതാവസ്ഥയേയുമാണ് പോസ്റ്റില്‍ വിവരിക്കുന്നത്.
വലിയ ചതിയും വിശ്വാസ വഞ്ചനയും കാണിച്ച് കോടിക്കണക്കിനു രൂപയുടെ സമ്പാദ്യമുണ്ടാക്കി യൂറോപ്പില്‍ സുഖജീവിതം നയിക്കുന്ന ഒരു ‘യുക്തിവാദി’ തട്ടിപ്പുകാരനാണ് സനല്‍ എന്ന് നമ്മില്‍ എത്രപേര്‍ക്കറിയാം? എന്നും പ്രമീള ദേവിയെന്ന വീട്ടമ്മ ചോദിക്കുന്നു.
മലയാളി വിഷന്‍ മുന്‍പ് നല്‍കിയ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത വായിക്കാം
എഫ്ബി പോസ്റ്റിന്റെ പുണര്‍ണ്ണ രൂപം
ലോകത്തില്‍ മതം, രാഷ്ട്രീയം,സാംസ്‌ക്കാരികം, സാമ്പത്തികം, തുടങ്ങി സമസ്ത സമസ്ത മേഖലകളിലും ചൂഷണവും, തട്ടിപ്പുമെല്ലാം സാധാരണ സംഭവങ്ങളാണിന്ന് .
മുകളില്‍ കാണുന്നത് സനല്‍ ഇടമറുക് താന്ത്രിക തട്ടിപ്പുകൊണ്ട് ജീവിച്ചുപോന്ന ഒരു പുരോഹിതന്റെ കള്ളത്തരം വെളിപ്പെടുത്തുന്ന രംഗമാണ്. എന്നാല്‍ ഇതിനേക്കാള്‍ വലിയ ചതിയും വിശ്വാസ വഞ്ചനയും കാണിച്ച് കോടിക്കണക്കിനു രൂപയുടെ സമ്പാദ്യമുണ്ടാക്കി യൂറോപ്പില്‍ സുഖജീവിതം നയിക്കുന്ന ഒരു ‘യുക്തിവാദി’ തട്ടിപ്പുകാരനാണ് സനല്‍ എന്ന് നമ്മില്‍ എത്രപേര്‍ക്കറിയാം?
ഈ ‘യുക്തിവാദികളുടെ ആള്‍ദൈവം ‘ നടത്തുന്ന തട്ടിപ്പിന്റെയും, ചതിയുടേയും യാഥാര്‍ഥ മുഖം അതിനിരയാകേണ്ടി വന്നവള്‍ എന്ന നിലയില്‍ ഞാന്‍ വെളിപ്പെടുത്തുന്നു.
ഞാന്‍ പ്രമീള ദേവി. ആലപ്പുഴയില്‍ ഒരു യുക്തിവാദ വേദിയില്‍ വച്ചാണ് ഏതാണ്ട് പത്തുവര്‍ഷം മുന്‍പ് സനല്‍ ഇടമറുകിനെ പരിചയപ്പെടുന്നത്. എന്റേത് അത്ര സാമ്പത്തിക ഭദ്രതയൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബ പശ്ചാത്തലമാണ്. ഗവണ്‍മന്റ് ജോലിയുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഒരു സെന്റ് ഭൂമിയോ ഒരു വീടോ സ്വന്തമായില്ല. ഐ.റ്റിമേഖലയില്‍ ഫ്രീലാന്‍സ് ജോലി ചെയ്യുന്ന ഭര്‍ത്താവിന് ഏതെങ്കിലും അസൈന്‍മെന്റ് കിട്ടുമ്പോള്‍ മാത്രമാണ് വേതനം ലഭിക്കുക. രണ്ട് മക്കള്‍. ഇതെല്ലാം മനസ്സിലാക്കിയ സനല്‍ ‘നിങ്ങള്‍ക്ക് ഫിന്‍ലന്‍ഡിലേക്ക് വന്നുകൂടെ? കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസ സൗകര്യങ്ങളാണ് അവിടെയുള്ളത്. സാമാന്യം നല്ല വേതനവും ലഭിക്കും. ഞാന്‍ സഹായിക്കാം’. എന്നു പറഞ്ഞാണ് ഞങ്ങളെ പ്രലോഭിപ്പിച്ചത്. ‘അല്‍പ്പം പണം ഒക്കെ ചെലവാക്കേണ്ടി വരും’ എന്ന സൂചനയും നല്‍കി. അദ്ദേഹത്തിന് കൈമാറാനുള്ള പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗവും പറഞ്ഞു തന്നു. ‘സാലറിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് ലോണ്‍ എടുക്കുക’. കുറേക്കഴിഞ്ഞപ്പോഴേക്ക് അദ്ദേഹത്തിന് ഞങ്ങളെ ഫിന്‍ലന്‍ഡില്‍ കൊണ്ടുപോകാന്‍ ആവശ്യമുള്ള തുക കൂടുതല്‍ വലുതായിക്കൊണ്ടിരുന്നു. ലോകപ്രശസ്തനായ ‘യുക്തിവാദിയെ’ സംശയിക്കേണ്ടതില്ല എന്നായിരുന്നു അപ്പോഴും ഞങ്ങളുടെ വിശ്വാസം.
സനല്‍ ഇടമറുക് ഈ ജോലി വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പല തവണകളായി 10.02.2015 തൊട്ട് 24.08.2016 വരെ 15.25 ലക്ഷം രൂപയാണ് എന്നില്‍ നിന്ന് തട്ടിയെടുത്തത്. ഇതില്‍ രണ്ടുലക്ഷം രൂപ ഞങ്ങളുടെ സമ്പാദ്യമായിരുന്നു. പതിമൂന്നു ലക്ഷത്തോളം രൂപ നാലു ബാങ്കുകളില്‍ നിന്നായി വായ്പ്പയെടുത്തതും. (ഇന്ന് എന്റെ ശമ്പളം മുഴുവനോളം ഈ വായ്പ്പയുടെ പലിശ അടയ്ക്കാനായി പോകുകയാണ്. ആയുഷ്‌കാലം മുഴുവന്‍ അടച്ചാലും വായ്പ്പത്തുക വീണ്ടും അടച്ചുതീര്‍ക്കാന്‍ ബാക്കിയുണ്ടാകും.)എന്റെ ആലപ്പുഴ അവലൂക്കുന്ന് ടആഠ ബ്രാഞ്ചിലെ 67080329613 അക്കൗണ്ടില്‍ നിന്നും ആലപ്പുഴ മുല്ലക്കല്‍ ടആക ബ്രാഞ്ചിലെ 33900552591 അക്കൗണ്ടില്‍ നിന്നും തിരുവനന്തപുരം വികാസ് ഭവനിലെ ടആഠ ബ്രാഞ്ചിലെ 333250081 എന്ന അക്കൗണ്ടില്‍ നിന്നും ഭര്‍ത്താവിന്റെ ടെക്‌നോപാര്‍ക്ക് ടആക ബ്രാഞ്ചിലെ 20118188388 അക്കൗണ്ടില്‍ നിന്നും 15 തവണകളായിട്ടാണ് സനല്‍ ഇടമറുകിന്റെ ന്യൂ ഡെല്‍ ഹി മയൂര്‍ വിഹാര്‍ ടആഠ ബ്രാഞ്ചിലെ 67017543419 നമ്പര്‍ അക്കൗണ്ടിലേക്ക് ബാങ്ക് റ്റ്രാന്‍സ്ഫര്‍ ആയി ഏതാണ്ട് ഒന്നര വര്‍ഷ കാലയളവിനുള്ളില്‍ 15.25 ലക്ഷം രൂപ ഞങ്ങള്‍ ട്രാന്‍ഫര്‍ ചെയ്ത് കൊടുത്തിട്ടുള്ളത്. അദ്ദേഹം ആവശ്യപ്പെട്ട പണം കൊടുത്തിട്ട് ഇന്നേക്ക് രണ്ടര വര്‍ഷം തികയുന്നു.ഇപ്പോള്‍ ഫിന്‍ലന്റില്‍ ഓഫര്‍ ചെയ്ത ജോലിയുമില്ല, കൊടുത്ത പണം സനല്‍ തിരിച്ച് തരികയുമില്ല. ഞങ്ങള്‍ക്കുള്ളത് താങ്ങാനാവാത്ത വലിയൊരു കടബാധ്യത മാത്രം. സനല്‍ ഫ്രീ തിങ്കേഴ്‌സ് വേള്‍ഡ് അഡ്മിനാണെന്നറിഞ്ഞ് ഞങ്ങള്‍ കേരളത്തിലുള്ള ഫ്രീതിങ്കേഴ്‌സ് വേള്‍ഡ് അഡ്മിന്‍സിനെ ബന്ധപ്പെട്ടു. അവര്‍ക്ക് സനലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തവണകളായി ഞങ്ങള്‍ 15.25 ലക്ഷം രൂപ അയച്ചുകൊടുത്തതിന്റെ രേഖകളും,ഞങ്ങളും സനലും തമ്മില്‍ നടത്തിയ എല്ലാ ആശയവിനിമയങ്ങളും, സനല്‍ ഞങ്ങള്‍ക്ക് അയച്ചുതന്ന വ്യാജ ഓഫര്‍ ലെറ്ററും കാണിച്ചുകൊടുത്തു.’ഈ ഓഫര്‍ ലെറ്റര്‍ കാണിച്ച് റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കൂ ‘ എന്നാണ് സനല്‍ എന്നോട് പറഞ്ഞത്.ഫ്രീതിങ്കേഴ്‌സ് വേള്‍ഡ് അഡ്മിന്‍സ് സനലിനോട് ഫോണില്‍ സംസാരിച്ചെങ്കിലും ‘പണം തിരിച്ചുകൊടുക്കില്ല’ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. തുടര്‍ന്ന് ഫ്രീതിങ്കേഴ്‌സ് വേള്‍ഡ് അഡ്മിന്‍ സ്ഥാനത്തുനിന്ന് അദ്ദേഹം നീക്കം ചെയ്യപ്പെട്ടു. സനലിനേക്കുറിച്ചുള്ള സത്യങ്ങള്‍ ഫ്രീതിങ്കേഴ്‌സ് വേള്‍ഡ് പോസ്റ്റുകളായി വെളിപ്പെടുത്തുകയും ചെയ്തു.
എനിക്ക് ഇന്ന് നിലവില്‍ ജോലി ചെയ്യുന്ന പണം മുഴുവന്‍ ബാങ്കിലും കടബാധ്യതകള്‍ തീര്‍ക്കാനുമായി ചെലവാകുന്ന അവസ്ഥയാണ്.സഹായിക്കാനായി മറ്റാരുമില്ല. ഈ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ഞാനും എന്റെ കുടുംബവും നേരിടുന്നത്. ഈ യാഥാര്‍ത്ഥ്യം ഞങ്ങളെപ്പോലെ തന്നെ അറിയുന്ന ഒരേയൊരാള്‍ ഒരു പക്ഷേ സനല്‍ ഇടമറുക് തന്നെയായിരിക്കും. ലോണെടുക്കുന്ന കടങ്ങളെല്ലാം ഞങ്ങള്‍ ഫിന്‍ലന്റില്‍ എത്തിയാല്‍ നിസ്സാരമായി വീട്ടാനാവുമെന്നും ഉപദേശിച്ച അദ്ദേഹത്തിന് ഇപ്പോള്‍ ഒന്നും പറയാനില്ല, വാങ്ങിയ പണം തിരിച്ച് തരാനും തയ്യാറല്ല .പണം മുഴുവന്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഞങ്ങളോട് ഫോണില്‍ സംസാരിക്കാന്‍ പോലും സമയമില്ലാതായി. ഇനി ഫോണില്‍ കിട്ടിയാല്‍ത്തന്നെ ‘ അടുത്ത ആറുമാസം ഞാന്‍ യു.എസ്സിലാണ്, അതു കഴിഞ്ഞ് വിളിക്കൂ’ എന്നൊക്കെ പറഞ്ഞ് അനന്തമായി അവധി നീട്ടിക്കൊണ്ടിരുന്നു.ഞങ്ങള്‍ കുടുങ്ങിയെന്ന് പൂര്‍ണ ബോധ്യമായതോടെ ഔദ്യേകികമായും, അല്ലാതെയുമൊക്കെ പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമങ്ങള്‍ നടത്തി.എനിക്കുവേണ്ടി ഫിന്‍ലന്‍ഡിലെ മലയാളികള്‍ അദ്ദേഹത്തോട് സംസാരിച്ചു,പക്ഷേ ഇപ്പോള്‍ ‘ഇക്കാര്യം സംസാരിക്കാന്‍ എനിക്ക് സമയമില്ല’ എന്നാണ് സനല്‍ അവരെ അറിയിച്ചത് . ഫിന്‍ലന്‍ഡ് എംബസ്സിക്ക് ഞങ്ങള്‍ അയച്ച കത്ത് എംബസ്സി സനലിന് അയച്ചു കൊടുത്തു. എംബസ്സിക്ക് സനല്‍ അയച്ച മറുപടി ഇങ്ങനെ. ‘ ഞാന്‍ ചെറിയ തുകകളായി ഒരു എമൗണ്ട് അവരില്‍ നിന്ന് കൈപ്പറ്റി. അത് അവര്‍ക്ക് ഫിന്‍ലന്‍ഡില്‍ ജോലി കൊടുക്കാം എന്ന് പറഞ്ഞൊന്നും ആയിരുന്നില്ല’ എന്നാണ്. കിടപ്പാടം പോലുമില്ലാത്ത ഞങ്ങള്‍ ബാങ്ക് ലോണെടുത്ത് അയാള്‍ക്ക് 15.25 ലക്ഷം രൂപ കൊടുത്തത് വെറും സംഭാവനയായിരുന്നു എന്നാണോ അയാള്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. അവസാനം ‘ഒരു മധ്യസ്ഥനിലൂടെ സംസാരിക്കാം’ എന്നുപറഞ്ഞ് അയാള്‍ക്കിഷ്ടപ്പെട്ട ഒരു മധ്യസ്ഥനെവച്ചു. അവിടെയും പണം തിരിച്ചുനല്‍കുന്ന ഘട്ടം വന്നപ്പോള്‍ സനല്‍ പിന്നോട്ട് വലിഞ്ഞു.. അദ്ദേഹം ഞങ്ങളുടെ പണം തരുമെന്നുള്ള പ്രതീക്ഷയെല്ലാം നഷ്ട്ടപ്പെട്ടു. പക്ഷേ നിയമപരമായി പണം തിരിച്ച് കിട്ടാനുള്ള വഴികള്‍ ഇപ്പോഴും അവശേഷിക്കുന്നു.
ഞാന്‍ മേല്‍ വിവരിച്ച ഏത് വസ്തുതയേക്കുറിച്ചും ഉള്ള തെളിവുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ബാങ്കില്‍ പണം റ്റ്രാന്‍സാക്റ്റ് ചെയ്തതിന്റെ രേഖകള്‍, സനല്‍ നല്‍കിയ വ്യാജ ഓഫര്‍ ലെറ്റര്‍, ഞാന്‍ എംബസ്സിയുമായും ഫിന്‍ലന്‍ഡ് മലയാളി അസോസിയേഷനുമായും നടത്തിയ ഇ മെയില്‍ സന്ദേശങ്ങള്‍,, ഞാനും സനലും തമ്മില്‍ ഇക്കാര്യത്തേക്കുറിച്ച് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡുകള്‍ ഇവയൊക്കെ സംശയാതീതമായി സത്യം തെളിയിക്കുന്നവയാണ്.
കേവലം എനിക്കുണ്ടായ അനുഭവത്തില്‍ നിന്ന് മാത്രമല്ല ഇതെഴുതുന്നത്.ഞങ്ങളുടെ പണം തിരിച്ചു കിട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ച് ചെന്നപ്പോള്‍ സമാന രീതിയിലുള്ള പല തട്ടിപ്പുകളും സനല്‍ നടത്തിയിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. അതെല്ലാം തെളിവ് സഹിതം ഇതിനു ശേഷമുള്ള പോസ്റ്റുകളില്‍ ഒന്നൊന്നായി വെളിപ്പെടുത്തും