6900 രൂപ വരേണ്ടിടത്ത് അക്കൗണ്ടിലെത്തിയത് 6 കോടിയോളം രൂപ; വിദ്യാര്‍ഥിനി പിന്നെ ജീവിച്ചത് ഇങ്ങനെ

വിദ്യാഭ്യാസ ധനസഹായമായി അക്കൗണ്ടിലെത്തേണ്ടിയിരുന്നത് 6900 രൂപ, എന്നാല്‍ തുക അക്കൗണാ്#ില്‍ എത്തിയപ്പോള്‍ കിട്ടിയത് ആറുകോടി രൂപയോളം. യാതൊരു ബുദ്ധിമുട്ടുമില്ലാതെ അക്കൗണ്ടില്‍ ഇത്രയും തുക എത്തിയാല്‍ പിന്നെ ആലോചിക്കാന്‍ നില്‍ക്കണോ പിന്നെ അടിച്ചു പൊളിക്കുക.

അതെ അതു തന്നെയാണ് അവളും ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ ഒരു സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് ഇങ്ങനെ ക്ലറിക്കല്‍ പിഴവു മൂലം കോടിപതിയായത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ നല്‍കുന്നതിന് നാഷണല്‍ സ്റ്റുഡന്റ്‌സ് ഫിനാന്‍ഷ്യല്‍ എയ്ഡ് സ്‌കീം സൗത്ത് ആഫ്രിക്കയില്‍ നിലവിലുണ്ട്. ഇത്തരത്തില്‍ വിതരണം ചെയ്ത തുകയ്ക്ക് അര്‍ഹയായിരുന്നു അവള്‍.

1400 റാന്‍ഡ് അഥവാ 6849 രൂപയാണ് സഹായ ധനമായി ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ക്ലറിക്കല്‍ പിഴവു മൂലം 140 ലക്ഷം റാന്‍ഡ് അക്കൗണ്ടിലെത്തുകയായിരുന്നു. അതോടെ സ്മാര്‍ട്ട് ഫോണുകളും പാര്‍ട്ടികളുമൊക്കെയായി വിദ്യാര്‍ഥിനി അടിച്ചുപൊളിക്കാന്‍ തുടങ്ങി.

മറ്റൊരു വിദ്യാര്‍ഥിനി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ ഇക്കാര്യം അറിഞ്ഞത്. 39 ലക്ഷത്തോളം രൂപ വിദ്യാര്‍ഥിനി ഇതിനോടകം ചെലവഴിച്ചെന്നും വിദ്യാര്‍ഥിനിയുടെ പേരു വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന തുക തിരിച്ചുപിടിച്ചതായും ചെലവഴിച്ച തുക പെണ്‍കുട്ടി തന്നെ തിരിച്ചടക്കണമെന്നും അധികൃതര്‍ അറിയിച്ചു.