കതിരൂര്‍ മനോജ് വധകേസ് കുറ്റപത്രം; കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയവേട്ടയുടെ ഭാഗം, പി ജയരാജന്‍
കതിരൂര്‍ മനോജ് വധകേസില്‍ തന്നെ പ്രതിയാക്കിയുള്ള കുറ്റപത്രം കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയവേട്ടയുടെ ഭാഗമാണെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സി.ബി.ഐ. യു.എ.പി.എ. ചുമത്തിയത്. നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും പി ജയരാജന്‍ പ്രതികരിച്ചു. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയ സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രം.
സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയ്ക്ക് പുറമെ യു.എ.പി.എ. അടക്കം 15 ലേറെ വകുപ്പുകളാണ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ ചുമത്തിയത്.