ജുവലറിയിലേയ്ക്ക് പാമ്പിനെ തുറന്നു വിട്ട് മോഷണം; 151 ഗ്രം സ്വര്‍ണ്ണം മോഷ്ടിച്ചു,സംഭവം ഇന്ത്യയില്‍
ജൂവലറിയിലേയ്ക്ക് പാമ്പിനെ തുറന്നു വിടുക തുര്‍ന്ന് മോഷണം. ഇതൊക്കെ സംഭവിക്കുമോ എന്നാല്‍ സംഭവിച്ച കാര്യമാണ്. കടയുടമയെ ഭയപ്പെടുത്തിയ ശേഷം രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. ഉത്തര്‍പ്രദേലെ മെസ്‌തോണ്‍ ഗഞ്ചിലാണ് സംഭവം.
ജൂവലറിയുടമ പരിതോഷ് ചാന്ദിവാല നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഓഗസ്റ്റ് 25 നായിരുന്നു സംഭവം. ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകളാണ് കയ്യില്‍ ഒരു സഞ്ചിയുമായി ജൂവലറിയിലെത്തിയത്.
തുടര്‍ന്ന് സഞ്ചിക്കുള്ളുലുണ്ടായിരുന്ന പാമ്പിനെ തുറന്നുവിട്ടു. ആദ്യം പാമ്പിനെ ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഭയം കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നെന്ന് കടയുടമ പറഞ്ഞു.
ഉടമ പുറത്തേക്ക് ഓടിയ സമയത്ത് സ്ത്രീകള്‍ ജൂവലറിയില്‍നിന്ന് 151 ഗ്രാം സ്വര്‍ണം മോഷ്ടിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും സി.സി.ടി.വി. ദൃശ്യങ്ങള്‍ ജൂവലറി ഉടമയോട് ആവശ്യപ്പെട്ടതായും പോലീസ് അറിയിച്ചു.