രാജ്യത്തെ 800 എഞ്ചനീയറിങ് കൊളേജുകള്‍ക്ക് പൂട്ടു വീഴുന്നു
ബംഗളൂരു: രാജ്യത്തെ 800 എന്‍ജിനിയറിങ് കോളജുകള്‍ പൂട്ടാന്‍ എ.ഐ .സി.ടി.ഇ നിര്‍ദേശം. കഴിഞ്ഞ അഞ്ചുവര്‍ഷമായി തങ്ങളുടെ കോളജുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാനുള്ള അനുമതി തേടി കോളജ് മാനേജ്‌മെന്റുകള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന് ( എഐസിടിഇ) മുന്നിലാണ് കോളജുകള്‍ അപേക്ഷയുമായെത്തിയത്.
എ.ഐ .സി.ടിയുടെ ശക്തമായ നിയമങ്ങള്‍ മൂലം 150 കോളജുകള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ പൂട്ടുന്നുണ്ട്. പുതിയ നിയമമനുസരിച്ച് ആവശ്യമായ സൗകര്യങ്ങളില്ലാത്തതും ആകെ സീറ്റുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി 30 ശതമാനത്തില്‍ താഴെ മാത്രം അഡ്മിഷന്‍ നടക്കുന്നതുമായ കോളജുകളുമാണ് പൂട്ടുന്നത്.
2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 450 കോളജുകള്‍ പൂട്ടാനാണ് എ.ഐ.സി.ടി.ഇ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതില്‍ 20 കോളജുകളും കര്‍ണാടകയിലാണ്. തെലുങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവടങ്ങളിലും കോളജുകള്‍ പൂട്ടാന്‍ എ.ഐ സി.ടി.ഇ നിര്‍ദേശമുണ്ട്.









