ചൈനയില്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗം; മന്ത്രി കടംകംപള്ളിയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് പോകുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന് കേന്ദ്രം അനുമതി നിഷേധിച്ചു, വിദേശകാര്യ മന്ത്രാലയമാണ് മന്ത്രിക്ക് അനുമതി നിഷേധിച്ചത്. എന്നാല്‍ അനുമതി നിഷേധിക്കാനുള്ള കാരണം ഇതുവരെ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

സെപ്തംബര്‍ 11 മുതല്‍ 16 വരെ ചൈനയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുമുള്ള സംഘത്തെ നയിക്കാനിരുന്നത് മന്ത്രി സുരേന്ദ്രനായിരുന്നു. ഇതിനുള്ള അനുമതിക്കായാണ് കേന്ദ്രത്തെ സമീപിച്ചത്. യു.എന്‍. സംഘടിപ്പിക്കുന്ന യോഗമാണിത്. മന്ത്രി ഒഴിച്ച് സംഘത്തിലുള്ള മറ്റുള്ളവര്‍ക്ക് ചൈനയിലേക്ക് പോകുന്നതിന് അനുമതിയുണ്ട്.