കണ്ണീരു തോരാതെ മെക്‌സിക്കോ; ഭൂകമ്പത്തില്‍ മരണം 67 ആയി, രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതം

തെക്കന്‍ മെക്‌സിക്കോയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി. അതേസമയം തകര്‍ന്ന കെട്ടിടങ്ങള്‍ക്കകത്ത് ആളുകള്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നഗരം തകര്‍ന്നു തരിപ്പണമായി.

ഒരുമിനിറ്റ് നേരം മാത്രം നീണ്ടു നിന്ന ഭൂകമ്പത്തില്‍ എറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ജൂച്ചിട്ടാനിലെ ഒവാക്‌സാക്ക സിറ്റിയിലാണ്. ഇവിടെ മാത്രം 37 പേരാണ് ഭൂകമ്പത്തിന്റെ ആഘാതത്തില്‍ മരണത്തിനു കീഴടങ്ങിയത്.

തലയുയര്‍ത്തി നിന്നിരുന്ന കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന് നിലംപരിശായി. രാജ്യത്തെ അഞ്ചു കോടിയിലേറെ പേരെ ഭൂകമ്പം ബാധിച്ചതായി മെക്‌സിക്കന്‍ പ്രസിഡന്റ് പെനാ നീറ്റോ പറഞ്ഞു. ഒവാക്‌സാക്ക, ചിയാപാസ്, ടൊണാല, അയല്‍രാജ്യമായ ഗ്വാട്ടിമാല എന്നിവിടങ്ങളിലാണ് മരണങ്ങളുടെ തോതുയര്‍ന്നത

1985ല്‍ മെക്‌സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.