ജനിച്ചയുടന്‍ കുഞ്ഞിന്റെ വായില്‍ നോക്കിയ ഡോക്ടര്‍മാര്‍ ഞെട്ടി; പിഞ്ചോമനയുടെ വായില്‍ ഏഴു പല്ലുകള്‍
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിന്ന് കരച്ചിലോടെയാണ് ഓരോ പിഞ്ചോമനകളും ഭൂമിയിലേക്ക് പിറന്നു വീഴുന്നത്. ഡോക്ടര്‍മാരുടെയും,മാതാവിന്റെയും മണിക്കൂറുകള്‍ നീണ്ട ഒരുപാട് ശ്രമങ്ങള്‍ക്ക് ശേഷമാണ് ഒരു ശിശു ജനനം കൊള്ളുന്നത്.എന്നാല്‍ ഇന്ത്യയിലെ അഹമ്മദാബാദില്‍ ഒരു കുഞ്ഞു ജനിച്ചത് ചെറിയ ഒരു പ്രത്യേകതയോടെയാണ്. പക്ഷെ അത് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ശരിക്കും അമ്പരക്കുക തന്നെ ചെയ്തു.
ഈ കുഞ്ഞും ചെറിയൊരു കരച്ചിലോടെയാണ് പിറന്നു വീണത്. കരച്ചിലിനിടയിലാണ് അവര്‍ അക്കാര്യം ശ്രദ്ധിക്കുന്നത്. കുഞ്ഞിന്റെ വായ്ക്കുള്ളില്‍ വെളുത്ത നിറത്തിലെന്തോ ഒന്ന്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ശരിക്കും ഞെട്ടിക്കുന്ന കാര്യമാണ് തെളിഞ്ഞ വന്നത്. ആ കുഞ്ഞിന്റെ വായില്‍ വെളുത്ത നിറത്തില്‍ തങ്ങള്‍ കണ്ടത് അവന്റെ പല്ലുകളായിരുന്നു. അതും ഒന്നും രണ്ടൊന്നുമല്ല, ഏഴു പല്ലുകള്‍. കുട്ടിയുടെ താഴത്തെ മോണയിലാണ് പല്ലുകള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.തുടര്‍ന്ന് രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയയിലൂടെ പല്ലുകള്‍ മുഴുവനും പുറത്തെടുത്തു.
ലോകത്ത് ജനിക്കുന്ന 3000 കുട്ടികളില്‍ ഒരാളില്‍ മാത്രമേ ഈ അത്ഭുതം നടക്കുകയുള്ളു എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ഏഴു പല്ലുകളുമായി ഒരു കുട്ടി ജനിക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.