ഡല്‍ഹിയിലെ റെഡ് സ്ട്രീറ്റിന് താഴിടാനൊരുങ്ങി വനിതാ കമ്മീഷന്‍
ഡല്‍ഹി: ജി. ബി റോഡിലെ ചുവന്ന തെരുവ് ഒഴിപ്പിക്കാന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ജി.ബി റോഡിലെ 124 വേശ്യാലയ ഉടമകള്‍ക്ക് ഇത് സംബന്ധിച്ച് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം പൊളിച്ച നീക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നിര്‍ദ്ദേശം നല്‍കി.പാര്‍ലമെന്റില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് റെഡ്‌സ്ട്രീറ്റ്. പതിനയ്യായിരത്തിലധികം ലൈ0ഗിക തൊഴിലാളികളും ആയിരത്തോളം കുട്ടികളും ഇവിടെയുണ്ടെന്നാണ് ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2012 ല്‍ 23 തവണ ഇവിടെ റെയിഡ് നടന്നു.ആയിരക്കണക്കിന് സ്ത്രീകളെയാണ് ഓരോ വര്‍ഷവും ഇവിടെ നിന്ന് രക്ഷപെടുത്തുന്നത് .എന്നാല്‍ രക്ഷപെടുത്തുന്നവരേക്കാള്‍ കൂടുതലാണ് ഓരോ വര്‍ഷവും ചതിക്കപ്പെട്ടു ഇവിടെ എത്തപ്പെടുന്നവരുടെ എണ്ണം.ഇവര്‍ ബലാത്സംഗത്തിനും കൊടിയ ചൂഷണങ്ങള്‍ക്കും വിധേയരാകുന്നു എന്നതാണ് ഇവിടുത്തെ അവസ്ഥ.
സ്ത്രീകളും, കുട്ടികളും ഇത്തരത്തില്‍ ചൂഷണങ്ങള്‍ക്കിരയാകുന്നതിനെതിരെ വനിതാ ശിശു ക്ഷേമ വകുപ്പും വനിതാ കമ്മീഷനും പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകളുമായി ഈ മാസം 21 നും 24 നും ഇടയില്‍ ഹാജരാകുവാനാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.എന്നാല്‍ വേശ്യാലയ നടത്തിപ്പുകാര്‍ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമില്ലെന്നാണ് സ്വാതി മലിവാള്‍ പറയുന്നത്.