മലേഷ്യയില്‍ സ്‌കൂളിന് തീപിടിച്ച് 22 കുട്ടികള്‍ വെന്തു മരിച്ചു
ക്വാലാലംപുര്‍: മലേഷ്യയില്‍ സ്‌കൂളിന് തീപിടിച്ച് കുട്ടികളടക്കം 24 പേര്‍ വെന്തു മരിച്ചു. തലസ്ഥാനമായ ക്വാലാലംപുരിലെ ദാറുല്‍ ഖുറാന്‍ ഇത്തിഫഖിയ തഹ്ഫീസ് സ്‌കൂളില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് പുലര്‍ച്ചെ 5.30നോടടുത്ത് രക്ഷാ പ്രവര്‍ത്തകര്‍ സംവസ്ഥലത്തെത്തുമ്പോള്‍ കെട്ടിടത്തെ മുഴുവന്‍ ദഹിപ്പിച്ചിരുന്നു.
തീപിടിത്തമുണ്ടായ മുറിയിലെ ഏക വാതിലില്‍ പൂര്‍ണ്ണമായും തീ പടര്‍ന്നതിനാല്‍ പുറത്തേക്ക് വഴിയില്ലാതെ കുട്ടികളും അധ്യാപകരും മുറിക്കുള്ളില്‍ കുടുങ്ങിയതാണ് ദുരന്തത്തിന്റെ തീവൃത കൂട്ടിയത്. തീയണച്ച രക്ഷാ പ്രവര്‍ത്തകര്‍ മുറിക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ സര്‍വ്വവും തീക്കിരയായിരുന്നു.
മരിച്ച 13നും 17നും പ്രായമധ്യേയുള്ളവരായിരുന്നു കുട്ടികളില്‍ ഭൂരിഭാഗവും.
മതപഠനകേന്ദ്രത്തിന്റെ രണ്ടാം നിലയിലായിരുന്നു അപകടമുണ്ടായത്. അഗ്‌നിബാധയുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള പ്രത്യേക ഗോവണിയുണ്ടായിരുന്നെങ്കിലും നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ ഗോവണിവഴി രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളില്‍ തടസ്സമുണ്ടായിരുന്നു.



