നെയ്മറുടെ റെക്കോര്‍ഡ് പ്രതിഫലം പഴങ്കഥയാക്കാന്‍ ഈ താരത്തിന് കഴിയുമെന്ന് ഫുട്‌ബോള്‍ വിദഗ്ത്തര്‍
ബാഴ്‌സയില്‍ നിന്നും ബ്രസീല്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക് മാറുന്നെന്ന വാര്‍ത്ത കേട്ട എല്ലാവരും ആദ്യമൊന്നു മുഖം ചുളിച്ചു. പി.എസ്.ജി നെയ്മറിന് നല്‍കുന്ന തുക കേട്ടപ്പഴോ.. എല്ലാവരും ശരിക്കും ഞെട്ടി. കാരണം അതുവരെ ആരും കേള്‍ക്കാത്ത സ്വപ്ന വിലയായ 1700 കോടിയെന്ന റെക്കോര്‍ഡ് തുകയാണ് പി.എസ്.ജി നെയ്മറിനെ സ്വന്തമാക്കാന്‍ മുടക്കിയത്. ഇത്രയും തുക നല്‍കിയാല്‍ നെയ്മറല്ല സാക്ഷാല്‍ മെസ്സി വരെ ചിലപ്പോള്‍ ബാഴ്‌സ വിട്ടേനെ. നെയ്മറുടെ റെക്കോര്‍ഡ് പ്രതിഫലം മറികടക്കാന്‍ ഈ അടുത്ത കാലത്തൊന്നും
ആര്‍ക്കും കഴിയില്ല എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
എന്നാല്‍ അടുത്ത ട്രാന്‍സ്ഫര്‍ വിപണിയില്‍ നെയ്മറിന്റെ റെക്കോഡ് തകരുമെന്നാണ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസിന്റെ തലവനായ റാഫേലെ പോളിയുടെ പ്രവചനം. ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയോ ആയിരിക്കും ആ റെക്കോഡ് മറികടക്കുന്നതെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. ടോട്ടന്‍ഹാമിന്റെ മധ്യനിര താരം ഡാലെ അലിയാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ പുതിയ റെക്കോഡിടാന്‍ ഒരുങ്ങുന്ന താരം

അടുത്ത സീസണില്‍ അലിക്കായിരിക്കും ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ലഭിക്കുകയെന്ന് ട്രാന്‍സ്ഫര്‍ വിപണിയിലെ വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നു. ക്ലബ്ബുകളേയും രാജ്യങ്ങളേയും ഡാലെ അലിക്ക് ഈ സീസണില്‍ തൃപ്തിപ്പെടുത്താനായാല്‍ അടുത്ത സീസണില്‍ റെക്കോഡ് തുകയിലേക്ക് അലിയുടെ മൂല്യം ഉയരുമെന്നുറപ്പാണ്. ടോട്ടന്‍ഹാമിന് വേണ്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും, ഇംഗ്ലണ്ടിനായി അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിലും അലിക്ക് തിളങ്ങാനായാല്‍ മറ്റൊരു അത്ഭുത്മാകും ട്രാന്‍സ്ഫറില്‍
വിപണിയില്‍ സംഭവിക്കുക.








