ലണ്ടന്‍ സ്‌ഫോടനം: യുവാവ് പോലീസ് പിടിയില്‍
ലണ്ടന്‍: ലണ്ടനിലെ തുരങ്ക റെയില്‍പാതയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡോവറില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ് രംഗത്തെത്തിയിരുന്നു. റെയില്‍വേ തുരങ്കപാതയിലുണ്ടായ സ്‌ഫോടനം നടത്തിയത് തങ്ങളുടെ യൂണിറ്റുകളിലൊന്നാണെന്ന് ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഐ.എസ് അറിയിച്ചത്.
ലണ്ടനിലെ തുരങ്ക റെയില്‍പാതയിലെ മെട്രോ ട്രെയിനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിരുന്നു. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ സ്‌റ്റേഷനിലെത്തിയ ട്രെയിനില്‍ രാവിലെ എട്ടുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്. തിരക്കേറിയ സമയത്ത് നടന്ന സഫോടനത്തില്‍ ഭൂരിപക്ഷം പേര്‍ക്കും മുഖത്താണ് പൊള്ളലേറ്റത്. ചിലര്‍ക്ക് തിക്കിലും തിരക്കിലും പെട്ടാണ് പരിക്ക്.