ഈ ഐ ഫോണ്‍ ഞാന്‍ തന്നെ ആദ്യം സ്വന്തമാക്കും; പുതിയ ഐ ഫോണ്‍ വാങ്ങാന്‍ ഒരാഴച മുന്‍പേ ക്യൂ നില്‍ക്കുകയാണിവന്‍
ടെക്‌നോളജിയിലെ മുഴുവന്‍ സാങ്കേതികതയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരൊന്നൊന്നര വരവായിരുന്നു ഐഫോണ്‍ 8ന്റേത്.പുതിയ ഐ ഫോണ്‍ വിപണിയില്‍ ലഭ്യമാകാന്‍ ഇനിയും ഒരാഴ്ചകൂടി കഴിയണം. എന്നാല്‍, ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ആപ്പിള്‍ ഔട്ട്‌ലെറ്റിനു മുന്‍പില്‍ നേരത്തെ തന്നെ പുതിയ ഫോണിനുവേണ്ടി കാത്തിരിപ്പു തുടങ്ങിയിരിക്കുകയാണ് ഒരാള്‍.
കുറോഷേ എന്ന സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് വിദ്യാര്‍ഥിയാണ് ഒരാഴ്ചത്തേക്കു് തങ്ങാന്‍ ആവശ്യംവേണ്ട സാധനസാമഗ്രഹികളുമായി ഐ ഫോണ്‍ സ്വന്തമാക്കാന്‍ കടയുടെ മുന്‍പില്‍ തമ്പടിച്ചിരിക്കുന്നത്. ഒട്ടേറെ സവിശേഷതകളുമായി എത്തിയിരിക്കുന്ന ഐഫോണ്‍ 8 മറ്റാരേക്കാളും മുന്‍പേ ആദ്യം സ്വന്തമാക്കാനാണ് ഈ കഷ്ടപ്പാടുകളൊക്കെയെന്ന് ഇദ്ദേഹം പറയുന്നു. ക്യൂ നില്‍ക്കാന്‍ കൂടെ രണ്ടു കൂട്ടുകാരെക്കൂടി ഇദ്ദേഹം കൂട്ടിയിട്ടുണ്ട്.
തനിക്ക് പുറത്തുപോകേണ്ടി വന്നാല്‍ പകരം ക്യൂവില്‍ നില്‍ക്കാനാണ് ഇവര്‍. അല്ലെങ്കില്‍ മറ്റാരെങ്കിലും തന്റെ സ്ഥാനം തട്ടിയെടുക്കുമോ എന്നാണ് പേടി. ക്യൂവില്‍നിന്നുള്ള വീഡിയോകള്‍ ഇദ്ദേഹം തന്റെ യൂടൂബ് ചാനലില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. തന്റെ ചാനലിലേക്ക് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് കുറോഷേയുടെ ലക്ഷ്യം.
മുന്‍പ് ഐ ഫോണ്‍ 7 ഇറങ്ങിയപ്പോഴും കുറോഷേ നേരത്തേതന്നെ ഫോണ്‍ വാങ്ങാന്‍ എത്തിയിരുന്നു. അന്ന് ക്യൂവില്‍ മൂന്നാം സ്ഥാനമാണ് ഉണ്ടായിരുന്നത്. ഫോണ്‍ കൈയില്‍കിട്ടിക്കഴിഞ്ഞാല്‍ തന്റെ ചാനല്‍ വഴി തത്സമയ പ്രദര്‍ശനമുണ്ടായിരിക്കുമെന്നും കുറോഷേ അറിയിച്ചിട്ടുണ്ട്.