അടിവസ്ത്രം മാത്രമണിഞ്ഞ് 19 യുവതികളുടെ റോഡ് ഷോ; സംഭവമറിഞ്ഞപ്പോള്‍ ഞെട്ടിയത് പോലീസ്
ലണ്ടന്‍ : നഗരത്തില്‍ പതിവായുണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാന്‍ രാവിലെ ലണ്ടന്‍ നഗരത്തിലിറങ്ങിയ പോലീസുകാര്‍ നോക്കുമ്പോള്‍ ഒരു ഭാഗത്ത് വലിയ ആള് കൂട്ടം. എന്താണ് സംഭവമെന്ന് നോക്കാന്‍ ചെന്ന പോലീസ് ശരിക്കും ഞെട്ടി. അടി വസ്ത്രം മാത്രമണിഞ്ഞ് 19 യുവതികള്‍ വിലസി നടക്കുകയാണ്. ആദ്യമൊന്നു അമ്പരന്നെങ്കിലും പിന്നെ ഇവരെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സംഭവം പിടികിട്ടിയത്.
പ്രമുഖ ലോഞ്ചറി നിര്‍മ്മാതാക്കളായ ബ്ലൂബെല്ലയുടെ ക്യാമ്പയിന്റെ ഭാഗമായാണ് യുവതികള്‍ അടിവസ്ത്രം മാത്രം ധരിച്ച് തെരുവിലെത്തിയത്. ലണ്ടനിലെ സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അടിവസ്ത്രബ്രാന്‍ഡാണ് ബ്ലൂബെല്ല. റോഡില്‍ കൂടുതല്‍ തിരക്ക് ഉണ്ടാകുമെന്നറിഞ്ഞത് കൊണ്ട് തന്നെ ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ ഭാഗമായി മോഡലുകളെ പുലര്‍ച്ചെയാണ് തെരുവിലിറക്കിയത്.
ഒരു കമ്പനി ഉടമയും നാല് വിദ്യാര്‍ഥികളും രണ്ട് നടിമാരും ഉള്‍പ്പെടുന്ന സംഘമാണ് ബ്ലൂബെല്ലയ്ക്ക് വേണ്ടി മോഡലുകളായത്. സ്ത്രീകളില്‍ ശരീരത്തെക്കുറിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്ബയിന് തയ്യാറാക്കിയതെന്ന് ബ്ലൂബെല്ല ചീഫ് എക്സിക്യൂട്ടീവ് എമിലി ബെന്‍ഡല്‍ പറഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് കമ്പനി അധികൃതര്‍ അഭിപ്രായപ്പെടുന്നു. ബ്ലൂബെല്ലയുടെ ഈ ആശയത്തിന് ഇന്‍സ്റ്റഗ്രാമിലൂടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.