ജിമിക്കി കമ്മല്‍ ഹിറ്റ്‌ ആണ് ; അത് കളിച്ച ഷെര്‍ലിനും സോഷ്യല്‍ മീഡിയയില്‍ താരമായി ; എന്ന് കരുതി ഇങ്ങനെയൊക്കെ തള്ളാമോ (അല്ല വിജയുടെ നായികയായി വിളിച്ചപ്പോള്‍ നോ പറഞ്ഞു എന്ന്)

ഓണക്കാലത്ത് പുറത്തിറങ്ങിയ ലാലേട്ടന്‍ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ബോക്സ് ഓഫീസില്‍ വലിയ അഭിപ്രായം ഒന്നും നേടാന്‍ പറ്റാത്ത ചിത്രത്തിനെ വമ്പന്‍ പരാജയത്തില്‍ നിന്നും രക്ഷിച്ചത് ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനമാണ്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഗാനം ഹിറ്റ്‌ ആയി എങ്കിലും ഇപ്പോ ഉള്ളത് പോലെ വൈറല്‍ ആകുവാന്‍ കാരണമായത് ഷെറില്‍ കടവന്‍ എന്ന അധ്യാപികയാണ്. യു ട്യൂബ് തുറന്നാല്‍ ഇപ്പോള്‍ ജിമിക്കി കമ്മല്‍ ഡാന്‍സ് കളിക്കുന്നവരുടെ ഘോഷയാത്രയാണ് അത്തരത്തില്‍ ഷെറിനും കൂട്ടുകാരും ചേര്‍ന്ന് കളിച്ച ജിമിക്കി കമ്മല്‍ ആണ് ഒര്‍ജിനലിനെക്കാള്‍ വൈറല്‍ ആയത്.

നൃത്തത്തിന് പിന്നാലെ ഷെറിലിനെ തേടി സിനിമാ അവസരവും എത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സ്ഥിരീകരിക്കാത്ത തരത്തില്‍ പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഷെറില്‍. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയുടെ ചിത്രത്തിലെ നായികയാവാനുള്ള അവസരമാണ് ഷെറിലിനെ തേടിയെത്തിയത് എന്നും എന്നാല്‍ ഈ അവസരം താന്‍ സ്വീകരിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി എന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.എന്നാല്‍ ഇതിനെതിരെ പൊങ്കാലയുമായി എത്തിയിരിക്കുയാണ് ഷെര്‍ലിനെ താരമാക്കിയ സോഷ്യല്‍ മീഡിയ തന്നെ. തള്ളുമ്പോള്‍ അല്പം മയത്തില്‍ തള്ളുക എന്നാണു അവര്‍ പറയുന്നത്.

 

ജിമിക്കി കമ്മല്‍ ഗാനത്തിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് സംവിധായകനായ കെഎസ് രവികുമാറിന്റെ ഓഫീസില്‍ നിന്നും തനിക്ക് ഫോണ്‍ കോള്‍ വന്നത് എന്ന് ഷെര്‍ലിന്‍ പറയുന്നു. സ്കൂളില്‍ ക്ലാസ് ടൈം ആയിരുന്നതിനാല്‍ സംസാരിച്ചിരുന്നില്ലെന്ന് ഷെറില്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തിരിച്ചു വിളിക്കാനായിരുന്നു അവര്‍ നിര്‍ദേശിച്ചത്. എന്നാല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ തിരിച്ചു വിളിക്കാനൊന്നും പോയില്ലെന്ന് ഷെറില്‍ പറയുന്നു. വിജയ് യുടെ നായികാ വേഷമാണെന്നൊന്നും അവര്‍ പറഞ്ഞിരുന്നില്ല എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെര്‍ലിന്‍ പറയുന്നു. അഭിനയത്തോട് താല്‍പര്യമില്ലാത്തതിനാല്‍  ഓഫര്‍ നിരസിച്ചുവെന്നും ഷെറില്‍ പറയുന്നു. ഇഷ്ട പ്രൊഫഷനായ അധ്യാപനത്തില്‍ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.

എന്നാല്‍ ഇപ്പോള്‍ ആറ്റ്ലി സംവിധാനംചെയ്യുന്ന മെരസല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് വിജയ്‌. വിജയുടെ അടുത്ത സിനിമ സംവിധാനംചെയ്യുന്നത് മുരുകോദോസുമാണ്. കെഎസ് രവികുമാറിന് വിജയ്‌ ഇതുവരെ ഡേറ്റ് നല്‍കിയതായി വാര്‍ത്തകള്‍ ഒന്നും വന്നതുമില്ല. അതുമല്ല കെഎസ് രവികുമാര്‍ ഉടനെയൊന്നും സിനിമകള്‍ സംവിധാനം ചെയ്യുന്നുമില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് പബ്ളിസിറ്റിക്ക് വേണ്ടി ഷെര്‍ലിന്‍ വെറുതെ ഇല്ലാക്കഥകള്‍ പടച്ചുവിടുന്നു എന്ന് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം പറ്റിക്കാന്‍ വേണ്ടി ആരെങ്കിലും കെഎസ് രവികുമാറിന്റെ ഓഫീസില്‍ നിന്നുമാണ് എന്ന പേരില്‍ ഷെര്‍ലിനെ വിളിച്ചതാകാം എന്നും ചിലര്‍ പറയുന്നുണ്ട്.