പുതിയ ഐ ഫോണ്‍ ഇന്ത്യയില്‍ നേരത്തെ എത്തും; ഇത്തവണ വമ്പന്‍ ഓഫറുകളുമുണ്ട്
മുംബൈ: അമ്പരപ്പിക്കുന്ന മികച്ച ഫീച്ചറുകളുമായി എത്തിയ ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോണ്‍8 ഇന്ത്യയില്‍ നേരത്തെ എത്തും. സെപ്റ്റംബര്‍ 29ന് വൈകീട്ട് ആറുമണിക്കാണ് പുതിയ ഐ ഫോണ്‍ 8 ഇന്ത്യയില്‍ പുറത്തിറക്കുന്നത്. രാത്രി വൈകിയോ പാതി രാത്രിക്കോ പുറത്തിറക്കുന്ന രീതിയില്‍നിന്ന് മാറി വൈകിട്ടോടെ എത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ഇതോടെ യു.എസില്‍ വില്‍പ്പനക്കെത്തി ഒരാഴ്ച കഴിഞ്ഞ് ഇന്ത്യയിലും ഐഫോണുകള്‍ ലഭ്യമാകും. ഇതോടൊപ്പം തന്നെ പുതിയ ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി എന്നിവയും ലഭ്യമാക്കും. രാജ്യത്തെ 10,000 ലേറെവരുന്ന റീട്ടെയില്‍ ഷോറൂമുകളിലൂടെ പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ വില്പനയില്‍ 50 ശതമാനം കൂടുതല്‍ വളര്‍ച്ചയാണ് ഐ ഫോണ്‍ ലക്ഷ്യമിടുന്നത്.
സെപ്റ്റംബര്‍ 22ന് പ്രീ ബുക്കിങ് തുടങ്ങും. സിറ്റി ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേകം ക്യാഷ് ബാക്കും ഉണ്ടാകും. ഐഫോണ്‍ 8ഉം 8 പ്ലസിനും 10,000 രൂപവീതമായിരിക്കും ക്യാഷ്ബാക്ക്. പുതിയ ഐഫോണും വാച്ചും ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് 15,000 രൂപവരെയും ക്യാഷ്ബാക്ക് ലഭിക്കും.