വേങ്ങരയില്‍ കെ എന്‍ എ ഖാദര്‍ യു ഡി എഫ് സ്ഥാനാര്‍ഥി
വേങ്ങര: വേങ്ങര നിയമ സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദര്‍ യു. ഡി. എഫ് സ്ഥാനാര്‍ഥി. പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി യോഗത്തിലാണ് കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയാണ് കെ.എന്‍ എ ഖാദര്‍.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ് സ്ഥാനാർഥിയാകുമെന്ന് അവസാനനിമിഷം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ലത്തീഫിനെ പാണക്കാട്ടേയ്ക്ക് വിളിപ്പിച്ചത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. എന്നാൽ ലീഗ് പാർലമെന്ററി ബോർഡ് കെ.എൻ.എ. ഖാദറിന്റെ പേരാണ് നിർദ്ദേശിച്ചത്. പി.എം.എ. സലാം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.