ബിജെപിയുമായി അടുക്കുന്നതിന്റെ സൂചന നല്‍കി രജനീകാന്ത്; മോദിക്ക് പൂര്‍ണ്ണ പിന്തുണ

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് നടന്‍ രജനീകാന്ത്. ഒക്ടോബര്‍ രണ്ടു വരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചാണ് മോദിക്ക് സ്റ്റൈല്‍മന്നന്‍ തന്റെ പിന്തുണ അറിയിച്ചത്.

‘പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവ (ശുചിത്വം സേവനമാണ്) പദ്ധതിക്ക് എന്റെ എല്ലാവിധ സഹകരണവുമുണ്ടാകും. വൃത്തി ദൈവമാണ്’ രജനി ട്വിറ്ററില്‍ കുറിച്ചു. ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വിശിഷ്ട വ്യക്തികള്‍ക്ക് നേരത്തെ പ്രധാനമന്ത്രി കത്തയച്ചിരുന്നു.

സെപ്റ്റംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്നതാണ് സ്വച്ഛത ഹി സേവ പ്രചാരണ പരിപാടി. ‘ശുചിത്വം സേവനമാണ്’ എന്ന വാക്കുകള്‍ മനസിലോര്‍ത്തായിരിക്കണം വരുംനാളുകളിലെ പ്രവര്‍ത്തനങ്ങളെന്നും മോദി കത്തില്‍ ഓര്‍മ്മിപ്പിച്ചരുന്നു

എന്നാല്‍ രജനീകാന്തിന്റെ ഇപ്പോഴത്തെ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത് ബീജെപിയോടടുക്കുന്നതിന്റെ സൂചനയായിട്ടാണ്.