കലിപ്പടങ്ങാതെ നായികമാര്‍; രാമലീലയുടെ റിലീസ് ദിവസം പ്രതിഷേധ പരിപാടി നടത്തുമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായെത്തുന്ന രാമലീലയ്ക്കെതിരെ പ്രതിഷേധവുമായി വനിതാ കൂട്ടായ്മ. രാമലീല റിലീസ് ചെയുന്ന സെപ്റ്റംബര്‍ 28-ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് സിനിമയിലെ വനിതാ കൂട്ടായ്മയുടെ നീക്കമെന്നാണ് സൂചന.

രാമലീലയുടെ റിലീസ് ദിവസം ഷൂട്ടിംഗ് ഉള്‍പ്പെടെ റദ്ദാക്കി പ്രധാനപ്രവര്‍ത്തകരെല്ലാം കൊച്ചിയില്‍ സംഘടിക്കാനാണ് നീക്കം. എന്നാല്‍ ഏത് രീതിയിലുള്ള പ്രതിഷേധമാകും ഇവര്‍ നടത്തുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.