രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം; ഓടുന്ന വണ്ടിയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു
രാജ്യത്തിന് വീണ്ടും നാണം കെടുത്തി രാജ്യ തലസ്ഥാനത്ത് കൂട്ടബലാത്സംഗം. ഡല്‍ഹിയിലെ നോയിഡയില്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ ഒരു സംഘം ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്നും ഒരു സംഘം യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പിന്നീടാണ് കാറിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ബലാത്സംഗത്തിന് ഇരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും പോലീസ് പറഞ്ഞു.
നോയിഡ സംഭവത്തിന് പിന്നാലെ ഗാസിയാബാദിലെ സിഹാനി ഗേറ്റ് മേഖലയില്‍ നിന്നും സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ നഴ്‌സിനെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.