ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ചാണ്ടി; രാജി വെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി
തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കൈയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി തോമസ് ചാണ്ടി. തനിക്കെതിരായ ഗൂഡാലോചനയുടെ ഭാഗമായി ഉയര്‍ന്നു വന്നതാണ് ഈ ആരോപണമെന്നും ഒരു സെന്റ് ഭൂമി പോലും താന്‍ കൈയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാവില്ലെന്നും തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
കരഭൂമിയില്‍ തീറാധാരമുള്ള സ്ഥലമാണ് മണ്ണിട്ട് നികത്തിയത്. റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ അനധികൃതമാണെന്നത്തിനോട് പ്രതികരിക്കാനില്ല. തന്റെ വാദം കേള്‍ക്കാതെയാണ് കളക്ടര്‍ പ്രാഥമീക റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാര്‍ വക റോഡ് മണ്ണിട്ട് നികത്തിയത് ആരും വീഴാതിരിക്കാനാണ്.നിലവില്‍ രാജി വക്കാനുള്ള സാഹചര്യമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.